പെരുവണ്ണാമൂഴി : കഴിഞ്ഞ ദിവ സങ്ങളിൽ പന്നിക്കോട്ടൂർ നഗർ മേഖലയിൽ അക്രമം നടത്തിയ അപകടകാരികളായ കാട്ടാനക്കൂട്ടം ഞായറാഴ്ച പുലർച്ചെ പെരുവണ്ണാമൂഴി പള്ളി പരിസരത്തെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങി. വനം വകുപ്പ് ഉദ്യോഗസ്ഥർ ആനകളെ വനത്തിലേക്ക് കയറ്റി വിടാൻ എല്ലാ ശ്രമവും നടത്തു ന്നുണ്ട്.
ഇന്നലെ രാവിലെ പെരുവണ്ണാ മുഴി - മുതുകാട് റോഡിലെ എർ ത്ത് ഡാമിനു സമീപത്തെ ജലസേചന വകുപ്പ് ഭൂമിയിലേക്കാ ണു കാട്ടാനക്കൂട്ടം കയറിപ്പോയ ത്. തുടർന്ന് ആർആർടി ടീം ഉൾ പ്പെടെ മേഖലയിൽ ക്യാംപ് ചെയ്തിരുന്നു.
കൊമ്പനും പിടിയും കുട്ടിയും ഉൾപ്പെടെയുള്ള സംഘമാണ് ജനങ്ങളെ ആക്രമിക്കുന്നത്. ജന ങ്ങളുടെ ജീവന് അപകട ഭീഷ ണിയായ ഈ കാട്ടാനകളെ മയ ക്കുവെടി വച്ച് വനം വകുപ്പ് പിടി കൂടിയില്ലെങ്കിൽ അപകടം സംഭവിക്കുമെന്നാണ് ജനങ്ങളുടെ ആശങ്ക.