ചക്കിട്ടപാറ: പഞ്ചായത്ത് സ്റ്റേഡിയം കവാടത്തിനു സമീപം പാതയോരത്ത് നിൽക്കുന്ന വൻ മരം അപകട ഭീഷണി ഉയ ർത്തുന്നതായി പരാതി. ചെരിഞ്ഞു നിൽക്കുന്ന മരത്തിനു ചുവട്ടിലാണ് ഗാന്ധി പ്രതിമയുള്ളത്. ശിഖരം പൊട്ടി വീണാൽ പോലും പ്രതിമ തകരും.
സമീപത്തുള്ള കെട്ടിടങ്ങൾ ക്കും മരം ഭീഷണിയാണ്. പഞ്ചായത്തിൻ്റെ സ്ഥലത്തു തന്നെയാണ് ഇത് നിൽക്കുന്ന ത്. വലിയ അപകടം സംഭവി ക്കുന്നതിനു മുമ്പ് മുറിച്ചു നീ ക്കണമെന്നാണ് പൊതു ആവശ്യമുയരുന്നു