ബാലുശ്ശേരി:കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നും, സർക്കാർ ആശുപത്രികളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും കേരള കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ല കമ്മിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ്ണ നടത്തി. ജില്ല പ്രസിഡന്റ് കെ പി രാധ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും ലഭ്യമാക്കണമെന്നു് അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി രാജൻ വർക്കി അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, മനോജ് ആവള, ആഷിക്ക് അശോക്, സലീം പുല്ലടി, പൗലോസ് കരിപ്പാക്കുടി, തോമസ് പീറ്റർ, വി.ഡി.ജോസ്, ഷാർളി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
പടം :കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ നടത്തിയ ധർണ്ണ ജില്ല പ്രസിഡന്റ് കെ പി രാധ കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.