പെരുവണ്ണാമൂഴി : ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന ആക്രമണം തുടരുന്ന സാഹചര്യത്തിൽ പെരുവണ്ണാമൂഴി ഫോറസ്‌റ്റ് സ്‌റ്റേഷന്റെ നേതൃത്വത്തിൽ പ്രതി രോധ പ്രവർത്തനം ശക്തമാക്കി. വൈകിട്ട് 5 ന് ശേഷം വനമേഖലയിലെ റോഡിലൂടെ യാത്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് അധികൃതർ മൈക്ക് പ്രചാരണം നടത്തി.
രാത്രി പട്രോളിങ് ഊർജിതമാക്കിയിട്ടുണ്ട്. താമരശ്ശേരി ആർആർടി സംഘവും പെരുവണ്ണാമൂഴി സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ ജി.എസ്.സജുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും സ്‌ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
റോഡരികിൽ ടയർ കത്തിച്ച് ആനകളെ തുരത്താൻ നീക്കം ആരംഭിച്ചു. ഈ മേഖലയിൽ പഞ്ചായത്തിന്റെ തെരുവുവിളക്കുകൾ അണഞ്ഞതും വന്യമൃഗ ശല്യം വർധിക്കാൻ കാരണമായിട്ടുണ്ട്