പേരാമ്പ്ര: ശല്യം കാരണം കെണി വെച്ച് പിടിച്ചപ്പോൾ കൂട്ടിൽ സുഃഖ പ്രസവം നടത്തിയ എലി ശ്രദ്ധേയമായി. പേരാമ്പ്ര ഡിടിഡിസി കൊറിയറിൽ കുറച്ച് ദിവസമായി ശല്യക്കാരിയായ എലിയെയാണ് എലിപെട്ടിവെച്ച് പിടിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു എലിക്ക് കെണിയൊരുക്കിയത്.
ഞായർ അവധി കഴിഞ്ഞ് കട തുറന്ന് നോക്കിയപ്പോൾ ആണ് കൂട്ടിലകപ്പെട്ട എലി നാല് കുഞ്ഞങ്ങളെ പ്രസവിച്ചത് ശ്രദ്ധയിൽ പെട്ടത്. അകപ്പെട്ട കൂട്ടിൽ സുഖപ്രസവം നടത്തിയ എലിയെ കാണാൻ നിരവധി ആളുകൾ എത്തി. കൊറിയറിൽ അയച്ച ചോക്കലേറ്റ് തിന്നതിനേ തുടർന്നാണ് എലിക്ക് കെണി ഒരുക്കിയതെന്ന് മാനേജർ എൻ.എസ് കുമാർ പറഞ്ഞു.