ചക്കിട്ടപാറ: പഞ്ചായത്തിൽ 14 : ാം വാർഡിലെ തണ്ടോറപ്പാറയി ലെ പേരാമ്പ്ര വില്ലേജ് ഓഫി സിൽ എത്തിച്ചേരാൻ ജനങ്ങൾ ക്ക് ദുരിതയാത്ര. പാറപ്പുറത്തെ തെന്നലിൽ സാഹസികമായി കാൽനട യാത്ര ചെയ്‌ത് വിജയി ച്ചാൽ മാത്രം ഓഫിസിലെത്തുന്ന സ്‌ഥിതിയാണ്.
തുടർച്ചയായ മഴയത്ത് പാറ പായൽ നിറഞ്ഞ നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെ പേർ പാറയിൽ തെന്നിവീണു പരുക്കേറ്റു. വാഹനത്തിലും സഞ്ചരിക്കാൻ കഴിയുന്നില്ല. കന ത്ത മഴ പെയ്താൽ റോഡും പരി സരവും വെള്ളക്കെട്ടിലാകും. കഴി ഞ്ഞ ദിവസം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കിയാണ് ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ താൽക്കാലികമായി വെള്ളക്കെട്ട് ഒഴിവാക്കിയത്.
താന്നിയോട് - താനിക്കണ്ടി -പേരാമ്പ്ര പ്രധാന റോഡിൽ നി ന്നും 80 മീറ്ററോളം റോഡ് മേഖല കോൺക്രീറ്റ് ചെയ്താൽ പ്രശ്ന പരിഹാരമാകും. നാട്ടുകാർ ഒട്ടേ റെ തവണ പഞ്ചായത്ത് അധികൃ തരോട് ആവശ്യപ്പെട്ടെങ്കിലും ഫണ്ട് അനുവദിക്കാത്തതാണു പ്രശ്നം.
ഒട്ടേറെ ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ആശ്രയി ക്കുന്ന സർക്കാർ ഓഫിസിനാണ് ഈ ദുരവസ്‌ഥ.
തൊഴിലുറപ്പ് പദ്ധതി ഫണ്ടിൽ പാത കോൺക്രീറ്റ് ചെയ്ത‌് ജന ങ്ങളുടെ ദുരിതത്തിന് പഞ്ചായ ത്ത് പരിഹാരം കാണണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു