കൂട്ടാലിട: വൻ വ്യാജവാറ്റ് കേന്ദ്രം തകർത്തു. അവിടനല്ലൂർ കണ്ണാടിപ്പൊയിലിൽ കുന്നിക്കൂട്ടം മലയിലെ വൻ വാറ്റു കേന്ദ്രമാണ് പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി തകർത്തത്. കുത്തനെ ഉള്ളതും ആളുകൾ എത്തിപ്പെടാൻ ഏറെ ദുഷ്ക്കരമായതുമായ ചെങ്കുത്തായ മലയാണ് കുന്നികൂട്ടം മല. കുന്നിക്കൂട്ടം മലയിൽ വ്യാജവാറ്റ് നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്ര എക്സൈസ് പാർട്ടി കുത്തനെയുള്ള ഈ മല കയറി തെരച്ചിൽ നടത്തുകയായിരുന്നു.
റെയ്ഡിൽ 600 ലിറ്റർ ചാരായവും വാറ്റാൻ പാകമായ വാഷും കണ്ടെത്തി നശിപ്പിച്ചു. പേരാമ്പ്ര എക്സൈസ് സർക്കിൾ അസിസ്റ്റന്റ് എക്സൈസ് ഗ്രേഡ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിലും പാർട്ടിയും ചേർന്നാണ് പരിശോധന നടത്തി വ്യാജ വാറ്റ് കേന്ദ്രത്തിൽ നിന്നും ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തിയത്