പെരുവണ്ണാമൂഴി: കഴിഞ്ഞ വ്യാഴാഴ്ച രാത്രി വീട്ടുമുറ്റത്ത് ആനയുടെ തുമ്പിക്കൈയിൽ കുടുങ്ങാറായ വനം വകുപ്പ് ഗാർഡിനെ വീടിന്റെ പിൻവശ ത്തെ ഗ്രിൽസ് തുറന്ന് രക്ഷപ്പെ ടുത്തിയത് നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനി വൈശങ്കരമീ ത്തൽ പൂജ വിനോദിന്റെ ധീരത.
പന്നിക്കോട്ടൂർ തിമിരിപ്പാലത്തി ന് സമീപത്ത് തെക്കുപുറത്ത് അനിതയുടെ വീട്ടുമുറ്റത്ത് എത്തിയ കാട്ടാനകളെ ഓടിക്കു ന്നതിനിടെയാണു വനം വകുപ്പ് ഗാർഡ് മുതുകാട് സ്വദേശി പ്രദീ പൻ ആനയുടെ മുൻപിൽ അക പ്പെട്ടത്.
തുടർന്ന് ആന സമീപത്തെ കോൺക്രീറ്റ് വേസ്‌റ്റ് ടാങ്ക്, വാഴ എന്നിവ നശിപ്പിച്ച് പിൻമാറുക യായിരുന്നു. വിദ്യാർഥിയുടെ സമ യോചിതമായ ഇടപെടലാണ് ഗാർഡിന്റെ ജീവൻ രക്ഷിച്ചത്.