കൂരാച്ചുണ്ട് : റോഡിൽ നിറയെ
കുഴികൾ. പരാതിപറഞ്ഞു മടുത്തു. ഒടുവിൽ കൊട്ടയും തൂമ്പ യുമെടുത്ത് സ്കൂൾ ബസ് ഡ്രൈവർമാർ റോഡിലിറങ്ങി. ശക്തമായ മഴയെത്തുടർന്ന് തകർന്ന കൂരാച്ചുണ്ട്-വട്ടച്ചിറ റോഡി ലാണ് മണ്ണും കല്ലുമിട്ട് നികത്തി താത്കാലികമായങ്കിലും സഞ്ചാരയോഗ്യമാക്കി മാതൃകയായിരി ക്കുകയാണ് വട്ടച്ചിറ കിഡ്‌സ് സോൺ സിനർജി സ്കൂളിലെ ബസ് ഡ്രൈവർമാർ.
തങ്ങൾ ജോലി ചെയ്യുന്ന ബസുകളിൽ സഞ്ചരിക്കുന്ന
വിദ്യാർഥികളടങ്ങുന്ന യാത്രി കർക്ക് ഏറെ ദുഷ്കരമായിരു ന്നു ഈ റോഡിലൂടെയുള്ള സഞ്ചാരം. അത് പരിഗണിച്ചാ ണ് റോഡിലെ കുഴികളടയ്ക്കാൻ മുന്നിട്ടിറങ്ങിയതെന്ന് ഡ്രൈവർ മാരായ സി.പി. നന്ദകിഷോർ ചാരുപറമ്പിൽ, നിസാർ തണ്ട യിൽ, യൂസഫ് പാറച്ചാലിൽ, ഷാജു വെങ്കലത്താഴെ, പ്രണ യ് കരിങ്കലാട്ടു മീത്തൽ, അഭിൻ പുത്തൻ പുരയ്ക്കൽ എന്നിവർ പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ ജിൻസ് പുളിക്കലും ശ്രമദാന ത്തിൽ പങ്കാളിയായി.