Page views

Pageviews:

മുഹമ്മദലിയുടെ വെളിപ്പെടുത്തൽ, കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി





 കൂടരഞ്ഞി : 39 മുമ്പ് 2 പേരെ കൊലപ്പെടുത്തിയെന്ന് ഏറ്റുപറഞ്ഞ് പൊലീസിൽ കീഴടങ്ങിയ വേങ്ങര സ്വദേശി മുഹമ്മദലി എന്ന ആന്റണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, തിരുവമ്പാടി പോലീസ് രേഖാചിത്രം തയ്യാറാക്കി. കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടതായി കരുതുന്ന ആളുടെ രേഖാ ചിത്രമാണ് മുഹമ്മദലിയുടെ സഹായത്തോടെ തയ്യാറാക്കിയത്.

മുഹമ്മദലി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. രേഖാ ചിത്രത്തിന് കൊല്ലപ്പെട്ട ആളുമായി 80 ശതമാനത്തോളം സാമ്യമുണ്ടെന്നാണ് മുഹമ്മദലി പൊലീസിനോട് പറഞ്ഞത്. കോഴിക്കോട് കൂടരഞ്ഞി സ്വദേശിയും നിലവിൽ മലപ്പുറം വേങ്ങരയിൽ സ്ഥിരതാമസക്കാരനുമായ ആൻ്റണി എന്ന മുഹമ്മദ് അലി ഒന്നിന് പിറകെ ഒന്നായി നടത്തുന്ന വെളിപ്പെടുത്തലിലെ യാഥാർത്ഥ്യം തേടി അലയുകയാണ് കോഴിക്കോട് സിറ്റി പോലീസും റൂറൽ പോലീസും.

തനിക്ക് 14 വയസ്സ് മാത്രം ഉള്ളപ്പോൾ 1986 കൂടരഞ്ഞിയിൽ വച്ച് ഒരാളെ കൊലപ്പെടുത്തി എന്ന മുഹമ്മദ് വെളിപ്പെടുത്തലിൽ തിരുവമ്പാടി പോലീസ് അന്വേഷണം നടത്തിവരവെയാണ് ഈ സംഭവത്തിനെ മൂന്നു വർഷങ്ങൾക്കുശേഷം കോഴിക്കോട് കടപ്പുറത്ത് വെച്ച് തൻ്റെ കയ്യിൽ നിന്ന് പണം തട്ടിപ്പറിച്ച് ഒരാളെ ഒരു സുഹൃത്തിന്റെ സഹായത്തോടെ മണലിൽ ശ്വാസം മുട്ടിച്ചു കൊന്നു എന്ന മുഹമ്മദ് വെളിപ്പെടുത്തൽ.

Post a Comment

Previous Post Next Post