കൂരാച്ചുണ്ട്: എരപ്പാൻതോട് നമ്പി കുളം മലയിൽ പ്രവർത്തിച്ചിരു ന്ന വ്യാജമദ്യ വാറ്റ് കേന്ദ്രം പേരാ മ്പ്ര എക്സൈസ് സംഘം തകർ ത്തു. റെയ്‌ഡിൽ 300 ലിറ്റർ വാഷും 30 ലിറ്റർ സ്പെൻഡ് വാഷും 20 ലിറ്റർ ചാരായവും വാറ്റുപകര ണങ്ങളും കണ്ടെത്തി.
നമ്പികുളം മലയിൽ വ്യാജ വാറ്റ് നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം രണ്ടര കിലോ മീറ്ററോളം കാൽനടയായി ഉൾക്കാട്ടിലെത്തിയാണ് റെയ്‌ഡ് നട ത്തിയത്.
പേരാമ്പ്ര എക്സസൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ച ന്ദ്രൻ കുഴിച്ചാലിൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാ രായ പി.സി.ബാബു, എ.കെ.പ്ര കാശൻ, പ്രിവന്റിവ് ഓഫീസർ പി.ജെ ബേബി എന്നിവരാണ യ്‌ഡ് നടത്തിയത്.