ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽതാമസിക്കുന്ന ഇല്ലിക്കൽ കോളനി നിവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചു.
കനത്ത മഴയിൽ കടന്ത്രപുഴ കരകവിഞ്ഞൊഴുകിയതിനാൽ ഇല്ലിക്കൽ കോളനയിൽ വെള്ളം കയറി. അപകടാവസ്ഥയിലായ
മുഴുവൻ മുഴുവൻ കുടുംബങ്ങളെയും ചെമ്പനോട യുപി സ്കൂളിലേക്ക് മാറ്റിപാർപ്പിക്കുകയും.ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചുചെയ്തു. 16 കുടുംബങ്ങളിലായി 35 പേരാണ് ക്യാമ്പിൽ ഉള്ളത്.
ക്യാമ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും താഹസിൽദാരുടെയും പെരുവണ്ണാമൂഴി പോലീസിന്റെയും ചെമ്പനോട പള്ളി വികാരിയുടെയും സാന്നിധ്യത്തിൽ യോഗം ചേർന്ന് ക്യാമ്പിന്റെ നടത്തിപ്പുകങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്തു.