കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തു ഹാളിൽ വെച്ചു ചേർന്ന സർവ്വകക്ഷി യോഗത്തിൽ കളിസ്ഥലം, നീന്തൽക്കുളം എന്നിവ നിർമ്മിക്കുന്നതിനാവശ്യമായി വരുന്ന സ്ഥലം ഏറ്റെടുക്കുന്നതിനെക്കുറിച്ച് നടന്ന സർവ്വകക്ഷി യോഗത്തിൽ സംസാരിച്ചു.
യോഗത്തിൽ പ്രസിഡൻ്റ് ഓകെ അമ്മദ് അദ്ധ്യക്ഷത വഹിച്ചു , വൈസ് പ്രസിഡണ്ട് വിൻസി തോമസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമ്മാൻ ആന്റണി പുതുകുന്നേൽ, വിദ്ദ്യാഭ്യാസ ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപ്പേഴ്സൺ സിമിലി ബിജു, വിൽസൺ, ജെസ്സി ജോസഫ്, ആൻസമ്മ, സിനി സിജോ സെക്രട്ടറി മനിൽ കുമാർ ജോസ് വെളിയത്ത്, വി ജെ സണ്ണി, വി എസ് ഹമീദ്, എം സി ജോയ് മാസ്റ്റർ, ശിവദാസൻ, സൂപ്പി തെരുവത്ത് എന്നിവർ സംബന്ധിച്ചു.
യോഗത്തിൽ പങ്കെടുത്തവർ അപേക്ഷ ലഭിച്ച രണ്ട് കളിസ്ഥലങ്ങളും യോഗശേഷം സന്ദർശ്ശിച്ചു. നിലവിൽ പഞ്ചായത്തിനു കീഴിലുള്ള പതിയിൽ കുളം ന്യൂനതകൾ പരിഹരിച്ച് സംരക്ഷിക്കാനും യോഗം തീരുമാനിച്ചു.