Page views

Pageviews:

ചെമ്പനോട ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് കായകൽപ പുരസ്‌കാരം




🖊️ ജോബി മാത്യു 

ചക്കിട്ടപാറ:  സംസ്‌ഥാന സർക്കാരിന്റെ പ്രഥമ ആയുഷ് കാ യകൽപ പുരസ്കാരത്തിന് ചെമ്പനോട ഗവ. ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽ ത്ത് ആൻഡ് വെൽനെസ് സെന്റർ അർഹമായി. ആയുഷ് ആരോഗ്യ സ്‌ഥാപനങ്ങളിലെ ശു ചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നി വയിലെ മികവാണ് അവാർഡ് നേട്ടത്തിന് ഇടയാക്കിയത്.


ജില്ലയിലെ ഡിസ്പെൻസറിക ളിൽ 99.58 % മാർക്കോടെ ഒന്നാം സ്‌ഥാനം നേടി ചെമ്പനോടയുടെ സംസ്ഥാന പുരസ്ക‌ാര മികവ് മലയോര ഗ്രാമത്തിന്റെ നേട്ടമാ യി. ഒരു ലക്ഷം രൂപ ലഭിക്കും. 2024-25 വർഷത്തിൽ എൻഎബി എച്ച് എൻട്രി ലവൽ സർട്ടിഫി ക്കേഷൻ ദേശീയ അംഗീകാരവും ഈ ഡിസ്പെൻസറിക്ക് നേടാൻ കഴിഞ്ഞിരുന്നു.

സീനിയർ മെഡിക്കൽ ഓഫി സർ ഡോ.സീന ബി മഠത്തിലി ന്റെ നേതൃത്വത്തിൽ ജീവനക്കാർ പാലിയേറ്റിവ് ഫീൽഡ്തല പ്രവർത്തനം നടത്തുന്നുണ്ട്.

ചക്കിട്ടപാറ പഞ്ചായത്തും നാ ഷനൽ ആയുഷ് മിഷനുമായി സഹകരിച്ച് ലക്ഷങ്ങൾ ചെലവഴി ച്ച് ഡിസ്പെൻസറിയുടെ ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കാൻ കഠിനമായ പരിശ്രമവും നടത്തി. പഞ്ചായത്ത്, ആശുപത്രി മാനേ ജ്മെന്റ് കമ്മിറ്റി, മെഡിക്കൽ ഓഫിസർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ, നാട്ടു കാർ എന്നിവരുടെ കൂട്ടായ പരി ശ്രമത്തിന്റെ ഭാഗമായാണ് അവാർഡ് നേടാൻ സാധിച്ചതെ ന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ പറഞ്ഞു.

Post a Comment

Previous Post Next Post