Page views

Pageviews:

താമരശ്ശേരിയിൽ വിളിച്ചുകൊണ്ടുവന്ന ഡ്രൈവർ പിണങ്ങിപ്പോയി; ഒന്നര മണിക്കൂർ വൈകി കെഎസ്ആർടിസി





താമരശ്ശേരി: ഡ്രൈവർ എത്താ തിരുന്നതിനെ തുടർന്ന് സർവീ സ് മുടങ്ങാതിരിക്കാൻ വീട്ടിൽ പോയി കൂട്ടിക്കൊണ്ടു വരിക, സർവീസ് വൈകുന്നതുമായി ബന്ധപ്പെട്ട് കണ്ടക്ടറും ഡ്രൈവറും തമ്മിൽ യാത്രക്കാരുടെ മു ന്നിൽ വച്ച് കശപിശ ഉണ്ടാകുക, തുടർന്ന് ഡ്രൈവർ കണ്ടക്ടറു ടെ കോളറിനു പിടിച്ചുവലിച്ച് പി ണങ്ങിപ്പോകുക. അവസാനം വേറെ ഡ്രൈവറെ കണ്ടെത്തി സർവീസ് നടത്തുക.

ഇന്നലെ പുലർച്ച താമരശ്ശേ രി കെഎസ്ആർടിസി ഡിപ്പോ യിലാണ് ഈ സംഭവങ്ങൾ നട ന്നത്. താമരശ്ശേരി കെഎ സ്ആർടിസി ഡിപ്പോയിൽ നി ന്ന് ഇന്നലെ പുലർച്ചെ 2.45ന് എറണാകുളം സർവീസിലെ ഡ്രൈവർ സമയത്ത് എത്താതി രുന്നതിനെ തുടർന്ന് ഡിപ്പോ
യിൽ ഷണ്ടിങ് ഡ്യൂട്ടിയിലായി രുന്ന ഡ്രൈവർ വീട്ടിൽ പോയി വിളിച്ചുകൊണ്ടു വരികയായിരു ന്നു. സർവീസ് വൈകിയതുമാ യി ബന്ധപ്പെട്ട് കണ്ടക്ടറുമായു ണ്ടായ വാക്ക് തർക്കത്തെ തു ടർന്ന് ഡ്യൂട്ടി എടുക്കാതെ തിരി ച്ചു പോകുകയും ചെയ്തു. ഈ ബസിൽ പോകാൻ 39 യാത്ര ക്കാർ റിസർവേഷൻ ചെയ്ത‌തി രുന്നു. യാത്രക്കാർ പ്രതിഷേധി ച്ചുതുടങ്ങിയതോടെ 4.20ന് പു റപ്പെടേണ്ട കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ സർവീ സ് പോകാൻ എത്തിയ ഡ്രൈവറെ എറണാകുളം ബസിലേക്കു മാറ്റി 4.10ന് ആണ് സർവീസ് നടത്തിയത്.

ഒന്നര മണിക്കുറോളം വൈകിയാണ് സർവീസ് ആരം ഭിച്ചത്. പല സ്റ്റോപ്പുകളിലും നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ കാത്തു നിന്ന് വലയുകയും ചെയ്തു. ജോലിയിൽ വീഴ്ച വരുത്തിയ ബദലി ഡ്രൈവറെ മാറ്റി നിർ ത്തിയതായി എടിഒ പറഞ്ഞു.

Post a Comment

Previous Post Next Post