പെരുവണ്ണാമൂഴി: ചക്കിട്ടപാറ
പഞ്ചായത്തിലെ പെരുവണ്ണാമൂ ഴി മേഖലയിലെ പൊൻമലപ്പാറ, പിള്ളപ്പെരുവണ്ണ, അണ്ണക്കുട്ടൻ ചാൽ എന്നിവിടങ്ങളിൽ തെരു വുനായ ശല്യം വ്യാപകം. പൊൻ മലപ്പാറ മാണിക്കോത്ത് ഗീത യുടെ വീട്ടിലെ എട്ട് താറാവുക ളെ അഞ്ച് തെരുവുനായകൾ ചേർന്ന് കടിച്ചുപരിക്കേൽപ്പി ച്ചു. ചക്കിട്ടപാറ വെറ്ററിനറി സർ ജൻ സ്ഥലത്തെത്തി ചികിത്സ നൽകി. ഒരാഴ്ചമുൻപ് കിഴിക്കേ പുരയ്ക്കൽ പ്രഭാകരൻ കോഴികളെ തെരുവുനായകൾ കൊന്നിരുന്നു. അടിയന്തരനടപടി ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായ ത്ത് സെക്രട്ടറിക്ക് പരാതിനൽ
കി. പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേ ന്ദ്രം പരിസരങ്ങളിലും തെരുവു നായകൾ സ്ഥിരം സാന്നിധ്യമാണ്. ഇവിടേക്കെത്തുന്ന വിനോദ സഞ്ചാരികൾക്കും ഇവ ഭീഷണിയാണ്.