Page views

Pageviews:

താമരശ്ശേരിയിൽ കളഞ്ഞുകിട്ടിയ 13 പവൻ സ്വർണം ഉടമയ്ക്ക് തിരികെനൽകി




താമരശ്ശേരി : പതിമ്മൂന്ന് പവൻ സ്വർണമടങ്ങിയ പേഴ്സ് വീണുകിട്ടിയിട്ടും അബുവിന്റെ കണ്ണ് മഞ്ഞളിച്ചില്ല. ആളില്ലാ തെ അനാഥമായി കിടന്ന സ്വർ ണടങ്ങിയ പഴ്‌സ് താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തിച്ച് പോലീസിന്റെ സാന്നിധ്യത്തിൽ ഉടമകൾക്ക് തിരികെ നൽകി. നഷ്ടമായെന്ന് കരുതിയ സ്വർ ണം തിരികെക്കിട്ടിയതോടെ ഉടമയുടെ മനസ്സിൽ ആഹ്ളാദ വും ഒപ്പം ആശ്വാസവും അല തല്ലി. നന്മ നിറഞ്ഞ പ്രവൃത്തി ക്ക് നേർസാക്ഷികളായ പോലി സുകാർക്കും അത് സന്തോഷ ത്തിന്റെ നിമിഷം സമ്മാനിച്ചു. പുതുപ്പാടി കാവുംപുറം എട കറമ്പൻ അബു (60) വാണ് ഇത്തരത്തിൽ സത്യസന്ധത യുടെ മാതൃകയായത്.

റിയൽ എസ്‌റ്റേറ്റ് ഇടപാടു കാരനായ അബുവിന് താമര ശ്ശേരി അങ്ങാടിക്കു സമീപത്തു നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്ര ണ്ടുമണിയോടെയാണ് സ്വർ ണമടങ്ങിയ പഴ്‌സ് കളഞ്ഞു കിട്ടുന്നത്. താമരശ്ശേരി താഴെ പരപ്പൻപൊയിൽ സ്വദേശി പൂക്കോട്ടിൽ ഷെരിഫയുടെ പക്കൽനിന്നാണ് സമീപത്തെ ഗ്രാമീണബാങ്കിലെ ലോക്കറിൽ നിക്ഷേപിക്കാൻ കൊണ്ടുപോ കവേ സ്വർണമടങ്ങിയ പഴ്‌സ് കളഞ്ഞുപോയത്.

സ്വർണമാലയും വളയും പാ ദസരവുമുൾപ്പെടെ 13 പവൻ സ്വർണാഭരണങ്ങളും ലോക്ക റിൻ്റെ താക്കോലുമായിരുന്നു പഴ്‌സിൽ ഉണ്ടായിരുന്നത്.

ഒരു സ്ഥലക്കച്ചവടത്തി ന്റെ ഇടപാടുകാർ താമരശ്ശേ രി അങ്ങാടിക്കു സമീപത്തെ ആധാരമെഴുത്ത് ഓഫീസിൽ ഏറെനേരമായി കാത്തിരി ക്കുന്നതിനാൽ അവിടേക്ക് ധൃ അബു. അപ്പോഴാണ് റോഡി ലേക്ക് ഒരു കാർ കടന്നുപോയ ഉടനെ അതിനടിയിൽ വീണു തിപ്പെട്ടെത്തിയതായിരുന്നു കിടന്ന പഴ്‌സ് ശ്രദ്ധയിൽപ്പെ ട്ടത്. പഴ‌മെടുത്ത് ആദ്യം ആധാരമെഴുത്ത് ഓഫീസിൽത ന്നെ കാത്തുനിന്നവരുടെ അടു ത്തേക്കുപോയി വന്നകാര്യം തീർത്തു. തുടർന്ന് പഴ്‌സിൽ

സ്വർണമാണെന്നുകണ്ട് നേരേ താമരശ്ശേരി പോലീസ് സ്റ്റേഷ നിലെത്തി അതേൽപ്പിക്കുക യായിരുന്നു.

അതിനുമുൻപേതന്നെ സ്വർ ണം നഷ്ടമായവർ അത് സി വിൽസപ്ലൈസ് ഓഫീസ് പരി സരത്തുനിന്ന് മോഷ്ടിക്കപ്പെ ട്ടതാണെന്ന് സംശയിച്ച് പരാ തിയുമായി സ്റ്റേഷനിലെത്തി യിരുന്നു.

സ്വർണവുമായി അബു സ്റ്റേഷനിലെത്തിയതോടെ പോലീസ് പരാതിനൽകിയ വരെ വിളിച്ചുവരുത്തി. തുടർന്ന് എസ്ഐ വി.കെ. റസാഖിൻ്റെയും മറ്റു പോലീസുകാരുടെയും സാന്നിധ്യത്തിൽ അബുവിൽനിന്ന് ഷെരീഫ സ്വർണം ഏറ്റുവാങ്ങുകയായിരുന്നു.

Post a Comment

Previous Post Next Post