സഹോദരൻ ജീവനൊടുക്കിയത് രണ്ടാഴ്ച്‌ച മുൻപ്: അമ്മയെയും മറ്റൊരു മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത് 4 വർഷം മുൻപ്
✒️ ജോബി മാത്യു
ചക്കിട്ടപാറ: മുതുകാട് കുള ത്തൂർ ആദിവാസി ഉന്നതിയി ലെ യുവാവിനെ ബന്ധുവീട്ടി ലെ ജനലിൽ തൂങ്ങിമരിച്ച നില യിൽ കണ്ടെത്തി.
കുളത്തൂർ വിൽസന്റെ മകൻ ബിനു (17) ആണു മരിച്ചത്. സാംസ്കാരിക നിലയത്തിനുസമീപമുള്ള ബന്ധു ചെമ്പൻ്റെ വീട്ടിലെ ജനലിൽ കാൽ നില ത്തു കുത്തിയ നിലയിലായിരു ന്നു മൃതദേഹം.
കഴിഞ്ഞ മേയ് 20ന് ബിനുവി ന്റെ ജ്യേഷ്ഠൻ വിപിനെ വീടി നുള്ളിൽ തൂങ്ങിമരിച്ച നില യിൽ കണ്ടെത്തിയിരുന്നു. 4വർഷം മുൻപ് ബിനുവിന്റെ മറ്റൊരു സഹോദരനെ യും അമ്മയെ യും വീടിനടു ത്ത് തൂങ്ങിമരി ച്ച നിലയിൽ കണ്ടെത്തിയി രുന്നു. അമ്മയുടെ മരണവുമാ യി ബന്ധപ്പെട്ട് മുത്ത മകൻ സു നിൽ ജയിൽ ശിക്ഷ അനുഭവി ച്ചു വരികയാണ്.
തുടർച്ചയായുള്ള മരണങ്ങൾ കൊലപാതകമാണെന്നും ലഹ രി വസ്തുക്കളുടെ അമിത ഉപ യോഗമാണു സംഭവത്തിനു പി ന്നിലെന്നും ആരോപിച്ച് ബിനു വിന്റെ മൃതദേഹം അഴിക്കാൻ നാട്ടുകാർ സമ്മതിച്ചില്ല.
ഫൊറൻസിക് സംഘം പരി ശോധന നടത്തിയ ശേഷം തു ടർ നടപടി സ്വീകരിച്ചാൽ മതി യെന്നാണു നാട്ടുകാരുടെ ആവശ്യം