മൃതദേഹം കണ്ടെടുത്തിട്ട് ഒന്നരമാസം
✒️നിസാം കക്കയം
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് അങ്ങാടിയി ലെ സ്വകാര്യവ്യക്തിയുടെ കിണറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ട അതിഥിത്തൊഴിലാളി ബംഗാൾ സ്വദേശി മഹേഷ്ദാസിന്റെ (30) മരണം സം ബന്ധിച്ച ദുരൂഹത നീങ്ങുന്നില്ല. മൃതദേഹം കണ്ടെടുത്തിട്ട് ഒന്നരമാസമായിട്ടും യഥാർഥ മരണകാരണം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഏപ്രിൽ 25-ന് രാത്രിയാണ് മഹേഷ്‌ദാസി ന്റെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിന് ദിവസങ്ങളോ ളം പഴക്കമുള്ളതിനാൽ ജീർ
ണിച്ചനിലയിലായിരുന്നു.
കൂരാച്ചുണ്ടിൽ രാത്രിസ മയങ്ങളിൽ അതിഥിത്തൊ ഴിലാളികൾതമ്മിലുള്ള സം ഘർഷം പതിവാണ്. ലഹരി യുപയോഗവും ഇവർക്കിട യിൽ കൂടുതലാണ്. കൂരാച്ചുണ്ട് പോലീസ് പലതവണ അതിഥിത്തൊഴിലാളികളിൽ നിന്ന് ലഹരിവസ്തുക്കൾ പിടി ച്ചെടുക്കുന്ന സ്ഥിതിയുണ്ടാ യിട്ടുണ്ട്. മരണപ്പെട്ട തൊഴി ലാളിയും ഇത്തരത്തിൽ സം ഘർഷത്തിൽ പങ്കാളിയാവു ന്ന വ്യക്തിയായിരുന്നു. ആഴ്ച കൾക്കുമുൻപും ഇവർക്കിട യിൽ തർക്കങ്ങൾ നടന്നിരു ന്നു. മേലെ അങ്ങാടിയിൽ താമസിക്കുന്ന തൊഴിലാളി യുടെ മൃതദേഹം ഒട്ടേറെ വ്യാപാരസ്ഥാപനങ്ങൾക്കു സമീ പമുള്ള കിണറ്റിൽ എങ്ങനെ യെത്തിയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. സമീപ വ്യാ പാരസ്ഥാപനങ്ങളിലെ സി സിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നെങ്കിലും വ്യ ക്തമായ ഉത്തരംലഭിക്കുന്ന ഒന്നും കണ്ടെത്താൻ സാധിച്ചി രുന്നില്ല. അതിഥിത്തൊഴിലാളി കൾ താമസിച്ചുവരുന്ന കെട്ടിട ത്തിന്റെ ഉടമയുടെയും, മഹേ ഷിന്റെ സുഹൃത്തായ അതി ഥിത്തൊഴിലാളികളുടെയും മൊഴി പോലീസ് രേഖപ്പെടു ത്തിയിരുന്നു.
പ്രാഥമികാന്വേഷണത്തിൽ സംശയാസ്പദമായ കാര്യങ്ങ ളൊന്നും കണ്ടെത്താൻസാധി ച്ചിട്ടില്ലെന്നും, ആന്തരികാവയവങ്ങളുടെ പരിശോധനാറി പ്പോർട്ട് ലഭിക്കുന്നതിനനുസ രിച്ച് തുടർനടപടികൾ വേഗ ത്തിലാക്കുമെന്നും കൂരാച്ചു ണ്ട് പോലീസ് അറിയിച്ചു.
പോസ്റ്റ്മോർട്ടം നടപടി കൾക്കുശേഷം മൃത ദേഹം ബന്ധുക്കൾക്ക് വിട്ടുകൊ ടുത്തിരുന്നെങ്കിലും ജീർണി ച്ച അവസ്ഥയിലായിരുന്നതി നാൽ സ്വദേശമായ ബംഗാളി ലേക്ക് കൊണ്ടുപോകാതെ മൃ തദേഹം കോഴിക്കോട്ടുവെച്ചു തന്നെ സംസ്കാരംനടത്തിയിരു ന്നു. മരണപ്പെട്ടത് ഒരു അതി ഥിത്തൊഴിലാളിയായത് കാര ണമല്ലേ അന്വേഷണത്തിലെ ഈ മെല്ലെപ്പോക്കുനയമെ ന്ന വിമർശനവും ശക്തമാകു ന്നുണ്ട്.