കൂരാച്ചുണ്ട് : പഞ്ചായത്തിൽ
11-ാം വാർഡിലെ എരപ്പാംതോട് കാറ്റുള്ളമല റോഡിന്റെ ശോച്യാ വസ്‌ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യം. പഞ്ചായത്ത് മെയിന്റനൻസ് ഫണ്ടിൽ തുക അനുവദിച്ചിട്ടും കരാറുകാരൻ പ്രവൃത്തി നീട്ടിക്കൊണ്ടു പോകുകയാണെന്നാണ് പരാതി.
റോഡിൽ ഓലിക്കൽ ഭാഗം വരെ റോഡ് തകർന്ന ഭാഗത്ത് നവീകരണ പ്രവൃത്തിയാണ് മുട ങ്ങിയത്. ഈ മേഖലയിൽ പാത തകർന്ന് കുഴി രൂപപ്പെട്ട് ഗതാഗ തം ദുരിതമാണ്.
ഓലിക്കൽ മുതൽ വ്യൂ പോയി ന്റ് വരെയുള്ള നമ്പികുളം ടൂറി 21 സ്‌റ്റ് കേന്ദ്രം റോഡ് പഞ്ചായത്തി ന്റെ ആസ്തി റജിസ്റ്ററിൽ 8 മീ റ്റർ വീതിയുള്ളതാണ്. എന്നാൽപാത പലയിടങ്ങളിലും 4 മീറ്റർ വരെയാണ് ഇപ്പോഴുള്ളത്. റോ ഡിന്റെ വീതി കുറവായതിനാൽ വാഹനങ്ങൾ അപകടത്തിൽപെ ടുന്നുണ്ട്.
റോഡ് വീതി വർധിപ്പിച്ച് പഞ്ചായത്ത് ഫണ്ട് അനുവദിച്ച പ്രവൃത്തി പൂർത്തീകരിച്ച് പാത ഗതാഗതയോഗ്യമാക്കണമെന്ന് പതിനൊന്നാം വാർഡ് കോൺഗ്ര സ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു
തോമസ് ആനിക്കാട്ട് അധ്യക്ഷത വഹിച്ചു. പോളി കാരക്കട, ബേബി മുണ്ടയ്ക്കപ്പടവിൽ, ഷാ ജു കൊച്ചുവീട്ടിൽ, ജോസ് കോട്ട ക്കുന്നേൽ, ഷൈനി പുളിക്കൽ, ഷൈനി കോലാക്കൽ, ലിസമ്മ മുണ്ടയ്ക്കപ്പടവിൽ, സുബിൻ കൊച്ചുവീട്ടിൽ എന്നിവർ പ്രസം ഗിച്ചു.