✒️ജോബി മാത്യു
പെരുവണ്ണാമുഴി: ജില്ലയിലെ പ്രധാന ടൂറിസ്റ്റ‌് കേന്ദ്രമായ പെരുവണ്ണാമുഴിയിലെ റോഡ് തകർന്നതോടെ വിനോദ സഞ്ചാരികളുടെ യാത്ര ദുരിതമായി. ടൂറിസ്‌റ്റ് കേന്ദ്രത്തിന്റെ പ്രവേ ശന കവാടം മുതൽ വർക് ഷോപ്പ് ജംക്ഷൻ വരെയുള്ള മേഖല യാണ് ടാറിങ് തകർന്നത്.
ജലജീവൻ പദ്ധതിക്ക് പൈപ്പി ടാൻ വെട്ടിപ്പൊളിച്ച് ഒന്നര മാസം മുൻപ് പെരുവണ്ണാമുഴി ഫെസ്റ്റി ന്റെ ഭാഗമായി അടിയന്തരമായി നടത്തിയ റീടാറിങ്ങാണു ഇപ്പോൾ തകർന്നത്.
പ്രവേശന കവാടത്തിൽ മെറ്റൽ ഉൾപ്പെടെ കുത്തിയൊഴു കി വൻ ഗർത്തം രൂപപ്പെട്ടു. ജല സേചന വകുപ്പിന്റെ അധീനതയി ലുള്ള റോഡാണിത്. കുഴിയുള്ള ഭാഗത്ത് ഓവുചാലിലേക്ക് വെള്ള മൊഴുക്കി വിട്ടിരിക്കുകയാണ്. റോഡിൽ ഉറവയുള്ളതും പ്രശ്നമാണ്
ഈ റോഡിൽ 4 ഭാഗങ്ങളിൽപാത നശിച്ചിട്ടുണ്ട്. ജലജീവൻ പൈപ്പിട്ട് കൃത്യമായി മണ്ണിട്ടു മൂ ടാതെ പെട്ടെന്ന് ചെയ്ത പ്രവൃ ത്തിയാണ് റോഡ് തകരാൻ കാര ണമെന്ന് ജനങ്ങൾ പറയുന്നു. പൊൻമലപ്പാറ, അണ്ണക്കുട്ടൻ ചാൽ മേഖലയിലെ ഒട്ടേറെ കു ടുംബങ്ങൾ യാത്രയ്ക്ക് ആശ്രയിക്കുന്ന പാതയാണിത്.
ചക്കിട്ടപാണാമുഴിയിൽ നിന്നും ചക്കിട്ടപാറ എത്താനുള്ള ബൈപാസ് റോഡിൽ ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്നതാ ണ്. ലക്ഷങ്ങൾ ചെലവഴിച്ച് നട ത്തിയ റോഡ് ടാറിങ്ങാണ് തകർ ന്നത്.