Page views

Pageviews:

ഗസ്റ്റ് അദ്ധ്യാപകരുടെ വേതനം വർദ്ധിപ്പിച്ച് ഉത്തരവായി,പരമാവധി 50,000 രൂ




തിരുവനന്തപുരം: ഉന്നതവിദ്യാഭാസ വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവയ്ക്ക് കീഴിലെ ഗസ്റ്റ് അദ്ധ്യാപകരുടെ വേതനം വർദ്ധിപ്പിച്ച് ഉത്തരവായി.

കോളേജ് വിദ്യാഭ്യാസ വകുപ്പ് / സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവയ്ക്ക് കീഴിലെ യു.ജി.സി യോഗ്യത ഉള്ള ഗസ്റ്റ് അദ്ധ്യാപകർക്ക് പ്രതിദിനം 2200/- രൂപ നിരക്കിൽ ഒരു മാസം പരമാവധി 50,000/-രൂപയും, യു.ജി.സി യോഗ്യത ഇല്ലാത്ത ഗസ്റ്റ് അദ്ധ്യാപകർക്ക് പ്രതിദിനം 1800/-രൂപ നിരക്കിൽ ഒരു മാസം പരമാവധി 45,000/- രൂപയും പുതുക്കി നിർണ്ണയിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

നേരത്തേ യു.ജി.സി യോഗ്യത ഉളളവർക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 1750/- രൂപ നിരക്കിൽ പ്രതിമാസം പരമാവധി 43,750/-രൂപയും, യു.ജി.സി യോഗ്യത ഇല്ലാത്തവർക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 1600/- രൂപ നിരക്കിൽ പ്രതിമാസം പരമാവധി 40,000/-രൂപയും ആയിരുന്നു. 2018 ലെ യു.ജി.സി ശമ്പള പരിഷ്കരണത്തെ തുടർന്ന് ഗസ്റ്റ് അദ്ധ്യാപകരുടെ വേതനം കാലോചിതമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി ഗസ്റ്റ് അദ്ധ്യാപകർ സർക്കാരിൽ നേരിട്ടും, നവ കേരളസദസ്സ് മുഖേനയും അപേക്ഷകൾ സമർപ്പിച്ചിരുന്നു. കൂടാതെ കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഗസ്റ്റ് അദ്ധ്യാപകരുടെ വേതനം പരിഷ്കരിക്കുന്ന വിഷയത്തിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ശിപാർശ ലഭ്യമാക്കിയിരുന്നു. ഇവയുടെ അടിസ്ഥാനത്തിലാണ് ഗസ്റ്റ് അദ്ധ്യാപകരുടെ വേതന മാറ്റം.



Post a Comment

Previous Post Next Post