തിരുവനന്തപുരം: ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയും സിനിമയെ വെല്ലുന്ന കഥകൾ മെനഞ്ഞും വിവിധ ജില്ലകളിലാ യി പത്തു പേരെ വിവാഹം കഴി ച്ചു മുങ്ങിയ യുവതി കുടുങ്ങി. എറണാകുളം കാഞ്ഞിരമറ്റം സ്വ ദേശിയും രണ്ടു വയസ്സുള്ള കുട്ടി യുടെ മാതാവുമായ രേഷ്മ ആണ് അടുത്ത വിവാഹത്തിനു തൊട്ടുമുൻപ് കുടുങ്ങിയത്.
ഇന്നലെ രാവിലെ വിവാഹത്തി നായി ഒരുങ്ങി ഓഡിറ്റോറിയത്തി ലേക്കു പോകാൻ നിന്ന രേഷ്‌മ
യെ പ്രതിശ്രുത വരനായ പഞ്ചാ യത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസ് നാടകീയ മായി അറസ്‌റ്റ് ചെയ്യുകയായിരു ന്നു.
45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വി വാഹത്തിന് രേഷ്‌മ എത്തിയതെ ന്നും അടുത്ത മാസം തിരുവനന്ത പുരം സ്വദേശിയായ മറ്റൊരാളുമാ യി വിവാഹം നിശ്ചയിച്ചിരിക്കുക യായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രേഷ്മയുടെ പെരുമാ : റ്റത്തിൽ സംശയം തോന്നിയതി : നെ തുടർന്നു പ്രതിശ്രുത വരനും ബന്ധുവും ചേർന്ന് ഇവരുടെ ബാ : ഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. വിവാഹ ത്തിനു മുന്നോടിയായി രേഷ്മ : ബ്യൂട്ടിപാർലറിൽ കയറിയ സമയ ത്ത് നടത്തിയ പരിശോധനയിൽ മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ അടക്കം കണ്ടെടു : ത്തു.
വിവാഹപ്പരസ്യം നൽകുന്ന ഗ്രൂ : പ്പിൽ പഞ്ചായത്ത് അംഗം റജി : സ്‌റ്റർ ചെയ്ത ഫോൺ നമ്പറി : ലേക്ക് മേയ് 29ന് ആണ് ആദ്യം : കോൾ വന്നത്. യുവതിയുടെ അമ്മയാണെന്നു പരിചയപ്പെടു ത്തിയ സ്ത്രീ രേഷ്‌മയുടെ : ഫോൺ നമ്പർ യുവാവിന് : കൈമാറി. തുടർന്ന് ഇവർ പര സ്പരം സംസാരിച്ചു. ഇക്കഴിഞ്ഞ
4ന് കോട്ടയത്ത് മാളിൽ ഇരുവരും പരസ്പരം കണ്ടു. തന്നെ ദത്തെടുത്തതാ ണെന്നും വിവാഹം നടത്തുന്ന തിൽ അമ്മയ്ക്കു താൽപര്യമില്ലെ ന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്‌മ യുവാവിനെ പറഞ്ഞു വി ശ്വസിപ്പിച്ചു. ഇതോടെ വിവാഹം ഇന്നലെ നടത്താമെന്ന് യുവാവ് ഉറപ്പു നൽകി. 5ന് വൈകിട്ട് തിരു വനന്തപുരത്ത് എത്തിയ യുവ തിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെ യുവതി യുടെ പെരുമാറ്റത്തിൽ അസ്വാ ഭാവികത തോന്നുകയായിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെ ബാഗ് പരിശോധിച്ചതും പൊലി സിൽ പരാതി നൽകിയതും