Page views

Pageviews:

വിഷ കൂൺ പാകം ചെയ്തു കഴിച്ചു; താമരശ്ശേരിയിൽ കുട്ടികൾ ഉൾപ്പെടെ ആറ് പേർ ആശുപത്രിയിൽ



താമരശ്ശേരി : താമരശ്ശേരി പൂനൂരിൽ വിഷ കൂൺ പാകം ചെയ്തു കഴിച്ച ആറ് പേർ ആശുപത്രിയിൽ. ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പൂനൂർ സ്വദേശി അബൂബക്കർ, ഷബ്ന, സൈദ, ഫിറോസ്, ദിയ ഫെബിൻ, മുഹമ്മദ് റസൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പറമ്പിൽ നിന്നും കിട്ടിയ കൂൺ അയൽവാസികളായ രണ്ടു കുടുംബങ്ങളാണ് ഇന്നലെ പാകം ചെയ്തു കഴിച്ചത്. നിലവിൽ ഇവർ ചികിത്സയിൽ കഴിയുകയാണ്.

Post a Comment

Previous Post Next Post