Page views

Pageviews:

മണ്ണിടിച്ചിലിനെത്തുടർന്ന് കക്കയം-തലയാട് റോഡിൽ യാത്രാനിരോധനം വേണം, കൂരാച്ചുണ്ട് വഴി കോഴിക്കോട്ടേക്കൊരു ബസ് സർവീസ്...



✒️ നിസാം കക്കയം 

കൂരാച്ചുണ്ട് :
കക്കയം-തലയാട് റോഡിൽ മണ്ണിടിച്ചിലുണ്ടാ യതിനെത്തുടർന്ന് ഗതാഗതം പൂർണമായും സ്തംഭിച്ച സാഹ ചര്യത്തിൽ കക്കയം-കരിയാ ത്തുംപാറ ഭാഗത്തേക്കുള്ള മുഴു വൻ ബസ് സർവീസുകളും മു ടങ്ങി. വിനോദസഞ്ചാരകേന്ദ്ര മായ കക്കയത്തുനിന്ന് തലയാ ടുവഴി മാത്രമാണ് ബസ് സർവീ സുള്ളത്. ജോലിക്കുപോകുന്ന വരും വിവിധ കോളേജുകളിലും സ്കൂളുകളിലും ഉപരിപഠനം നട ത്തുന്നവരുമായി കക്കയം, കരി യാത്തുംപാറ മേഖലയിൽനിന്നു ള്ളവർ ബസ് സർവീസില്ലാത്ത തിനെത്തുടർന്ന് പ്രയാസം നേരിടുകയാണ്. സമയത്ത് ജോലി സ്ഥലത്തെത്താനും തിരിച്ച് വി ട്ടിലെത്താനും ഓട്ടോറിക്ഷയുൾ പ്പെടെയുള്ള വാഹനങ്ങളാണ് ആശ്രയിക്കുന്നത്. കൂരാച്ചുണ്ടു വഴി കോഴിക്കോട്ടേക്ക് ബസ് സർവീസ് വേണമെന്ന് കാലങ്ങ ളായി ആവശ്യമുയരുന്നുണ്ടെങ്കി ലും അധികൃതർ അവഗണിക്കു കയാണ്. സ്കൂൾ, ബാങ്ക്, വില്ലേജ്

ഓഫീസ്, പഞ്ചായത്ത് ഓഫീസ്, മൃഗാശുപത്രി, പോലീസ് സ്റ്റേ ഷൻ തുടങ്ങി ഒട്ടേറെ സർക്കാർ ഓഫീസുകളും സ്ഥിതിചെയ്യുന്ന പന്ത്രണ്ട് കിലോമീറ്റർ അകലെ യുള്ള കൂരാച്ചുണ്ടിലേക്ക് ബസ് സൗകര്യമില്ലാത്തതിനാൽ സ്വ ന്തമായി വാഹനമില്ലാത്തവർ ഒന്നുകിൽ നടക്കണം അല്ലെ ങ്കിൽ ഓട്ടോറിക്ഷയെ ആശ്രയി ക്കണം. കക്കയത്തുനിന്ന് കൂരാ ച്ചുണ്ടിലേക്കുള്ള ഓട്ടോക്കൂലി 250 രൂപയാണ്. നിത്യേന കൂരാ ച്ചുണ്ടിലേക്ക് യാത്രചെയ്യേണ്ട വർക്ക് ഇത് താങ്ങാവുന്നതില പ്പുറമാണ്.

കക്കയം കരിയാത്തുംപാര നിവാസികൾ ഒട്ടേറെത്ത വണ അപേക്ഷകളുമായി പല തവണ ഓഫീസുകൾ കയറിയി റങ്ങിയെങ്കിലും പരിഹാരമായിട്ടി ല്ല. ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ കക്കയത്തേ ക്ക് കൂരാച്ചുണ്ട് വഴി ബസ് സർ വീസ് ഏർപ്പെടുത്തിയാൽ അത് വിനോദസഞ്ചാരമേഖലയ്ക്കും ഉപ കാരപ്രദമാകും.

Post a Comment

Previous Post Next Post