Page views

Pageviews:

കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു. 2474.6 അടി



2485 അടിയിൽ ഡാമിന്റെ ഷട്ടർ തുറക്കും

✒️ജോബി മാത്യു 

കൂരാച്ചുണ്ട് : കെ എസ് ഇ ബി കക്കയം ജലവൈദ്യുതി പദ്ധതി യുടെ കക്കയം ഡാമിൽ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരു ന്നു. ഇന്നലെ 2474.6 അടിയായി. ഡാം വൃഷ്ടി പ്രദേശത്തെ ശക്ത മായ മഴയാണു ജലനിരപ്പ് ഉയ രാൻ കാരണം.

ജലനിരപ്പ് 2485 അടിയിൽ എത്തുമ്പോഴാണ് ഡാമിന്റെ ഷട്ടർ തുറന്ന് കരിയാത്തുംപാറ പുഴയിലേക്ക് ജലം ഒഴുക്കുന്നത്. കഴിഞ്ഞ 5 ദിവസത്തിനിടെ ഡാമിൽ 20 അടി ജലനിരപ്പ് വർധിച്ചു. പുതിയ പെൻ‌സ്റ്റോക്ക് പൈപ്പിൽ പാറ വീണ് തകരാർ നേരിട്ടതോടെ കുറ്റ്യാടി അഡീഷ നൽ എക്സ്റ്റൻഷൻ പദ്ധതിയിലും കക്കയം ചെറുകിട ജലവൈദ്യുത പദ്ധതിയിലും 103 മെഗാവാട്ട് വൈദ്യുതി ഉൽപാദനം നിർത്തി വച്ചതും ഡാമിൽ ജലനിരപ്പ് ഉയരാൻ കാരണമായി.

കാലവർഷത്തിൽ ഡാം നിറയുമ്പോഴാണു പൂർണതോതിൽ വൈദ്യുതോൽപാദനം നടക്കേ ണ്ടത്. പെൻസ്റ്റോക്ക് പൈപ്പി ന്റെ തകരാർ പരിഹരിച്ച് ഉൽപാദനം ആരംഭിക്കാൻ അടിയന്തര നട പടി എടുക്കുന്നതായി കെ എസ് ഇ ബി അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post