നന്തിബസാർ: നന്തിയിൽ വീട്ടമ്മയ്ക്ക് നേരെ പുലിയുടെ ആക്രമണം. ഇന്നലെ രാത്രി 8.10 ഓടെയായിരുന്നു സംഭവം. നന്തി കടലൂർ വാഴവളപ്പിൽ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലാണ് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. ഇവിടെ നിന്നും പുലിയുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ കണ്ടെത്തി.
വീടിന് പുറത്തിറങ്ങിയ ബുഷറ എന്ന സ്ത്രീയ്ക്ക് നേരെ പുലി പാഞ്ഞെടുത്തുവെന്നും പെട്ടെന്ന് അകത്ത് കയറി വാതിൽ അടയ്ക്കുകയായിരുന്നെന്നും നാട്ടുകാരിലൊരാൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കൊയിലാണ്ടി പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
ഏതാണ്ട് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഇവരുടെ മെസേജിന് പിന്നാലെ പുലിയപ്പോലെ സംശയം തോന്നുന്ന ജീവിയെ വാഴത്തോപ്പിൽ കണ്ടതായി മറ്റൊരു പ്രദേശവാസിയും ഗ്രൂപ്പിൽ മെസേജ് അയച്ചിരുന്നു. സന്ദേശം പ്രചരിച്ചതോടെ വില്ലേജ് ഓഫീസിൽ നിന്നും അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.