Page views

Pageviews:

കൂരാച്ചുണ്ടിൽലഹരി വിരുദ്ധ പ്രതിജ്ഞ - സ്വാഗത സംഘം ചേർന്നു"




കൂരാച്ചുണ്ട് :   കോഴിക്കൊട്‌ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം തൃതല പഞ്ചായ്ത്തുകളുടെയും സർക്കാർ സംവിധാനങ്ങളുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26 നു 20 ലക്ഷം (2 മില്യൺ) മനുഷ്യർ വിവിധ കേന്ദ്രങ്ങളിൽ ഒരേ സമയം ലഹരി വിരുദ്ധ പ്രതിജ്ഞയെടുകുന്നു.

യോഗത്തിൽ നിമ്മി പി സി, കമ്മ്യുണിറ്റി കൗൺസിലർ, കൂരാചുണ്ട്‌ സി ഡി എസ്‌ കോ അർഡിനേറ്റർ വിഷയാവതരണം നടത്തി. അസിസ്റ്റന്റ്‌ സെക്രട്ടറി മനിൽ കുമാർ സംസാരിച്ചു. പഞ്ചായത്ത്‌ മെംബർമ്മാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സംഘടനാ നേതാക്കൾ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.

ലഹരിവിരുദ്ധ പ്രതിജ്ഞയെ കുറിച്ച്‌ നാടിന്റെ നാനാ തുറകളിലുള്ള ജനങ്ങളെയും അറിയിക്കുവാനും ജനപങ്കാളിത്തം ഉറപ്പ്‌ വരുത്തുവാനും യോഗത്തിൽ ആവശ്യപ്പെട്ടു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെയർമ്മാനായി സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ സിമിലി ബിജു സ്വാഗതവും വിൻസി തോമസ്‌ നന്ദിയും പറഞ്ഞു.

ജൂൺ 16 നു അവലോകനയോഗം ചേരാൻ തീരുമാനിച്ച്‌ ഇന്നത്തെ യോഗം പിരിഞ്ഞു. ജൂൺ 26 നു നടക്കുന്ന ലഹരി വിരുദ്ധ പ്രതിജ്ഞയിൽ കൂരാച്ച്ണ്ടിലെ എല്ലാ ജനങ്ങളും പങ്കെടുക്കണമെന്ന് പ്രസിഡൻറ് ഓകെ അമ്മദ് അറിയിച്ചു.

Post a Comment

Previous Post Next Post