ജൂൺ 5 വ്യാഴാഴ്‌ച ഹജ്ജ് കർമ്മങ്ങളിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം
ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 6 വെള്ളിയാഴ്ച. സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ് അധികൃതരുടെ പ്രഖ്യാപനം. ഒമാനിലും മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് ബലി പെരുന്നാൾ ജൂൺ 6
വെള്ളിയാഴ്ചയായിരിക്കുമെന്ന് ഒമാൻ മതകാര്യ മന്താലയം അറിയിച്ചു.
ജൂൺ 5 വ്യാഴാഴ്‌ച ഹജ്ജ് കർമ്മങ്ങളിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം നടക്കും. ജൂൺ 4 ബുധനാഴ്‌ച ഹാജിമാർ മിനായിലേക്ക് പുറപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികൾ ഹജ്ജ് തീർത്ഥാടനത്തിനായി ഇതിനോടകം മക്കയിലെത്തിയിട്ടുണ്ട്.
ബലി പെരുന്നാൾ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈദ് നമസ്കാരങ്ങൾക്കും ആഘോഷങ്ങൾക്കുമായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.