Page views

Pageviews:

പെരുവണ്ണാമൂഴി ഡാം ഷട്ടർ തുറന്നു.... വെള്ളം കുറ്റ്യാടിപ്പുഴയിലേക്ക്




പെരുവണ്ണാമൂഴി : കുറ്റ്യാടി ജലസേചനപദ്ധതിയിൽ ജലനിരപ്പ് ഉയർന്നതോടെ നാല് ഷട്ടറുകൾ തുറന്ന് കുറ്റ്യാടിപ്പുഴയിലേക്ക് വെള്ളം ഒഴുക്കിവിട്ടു തുടങ്ങി. 42.7 മീറ്റർ പുനർനിശ്ചയിച്ച പരമാവധി ജലസംഭരണ പരിധിയുള്ള പെരുവണ്ണാമൂഴി ഡാമിൽ 39.28 മീറ്ററാണ് കഴിഞ്ഞ ദിവസത്തെ ജലനിരപ്പ്. മഴ ശക്തമായ സമയത്ത് തന്നെ ഡാമിലെ നാല് ഷട്ടറും മുഴുവനായി തുറന്നിട്ടിരുന്നു. 38.34 മീറ്ററിലെത്തിയപ്പോഴാണ് ഷട്ടറിലൂടെ പുഴയിലേക്ക് വെള്ളം ഒഴുകിത്തുടങ്ങിയത്. 105.69 ദശലക്ഷം ക്യുബിക് മീറ്റർ പരമാവധി വെള്ളം ഉൾക്കൊള്ളാൻ കഴിയുന്ന ഡാം റിസർവോയറിൽ 75.52 ദശലക്ഷം ക്യുബിക് മീറ്റർ (71 ശതമാനം) വെള്ളമാണുള്ളത്. ശനിയാഴ്ച ഇത് 66 ശതമാനമായിരുന്നു. ഡാം വൃഷ്ടിപ്രദേശത്ത് തിങ്കളാഴ്ച രാവിലെവരെയുള്ള 24 മണിക്കൂർ സമയത്തിനുള്ളിൽ 150.9 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.
കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ഡാം റിസർവോയറിൽ 60.76 ശതമാനം വെള്ളമാണുള്ളത്. ഡാമിൽ 752.43 മീറ്ററാണ് കഴിഞ്ഞ ദിവസത്തെ ജലനിരപ്പ്. 758.04 ആണ് പരമാവധി ജലസംഭരണ പരിധി. 33.98 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം പരമാവധി ഉൾക്കൊള്ളാൻ കഴിയുന്ന ഡാം റിസർവോയറിൽ 20.647 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണുള്ളത്.

Post a Comment

Previous Post Next Post