✒️നിസാം കക്കയം
കൂരാച്ചുണ്ട് :കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്റ് സ്ഥാനമാറ്റത്തെ സംബന്ധിച്ച് ജില്ലാ കോൺഗ്രസ്, യു.ഡി.എഫ്. നേതൃത്വം എടു ക്കുന്ന നിലപാടിന് പിന്തുണ പ്രഖ്യാപിക്കുന്നതായി കോൺഗ്രസ് നേതാക്കൾ. ജില്ലാ കമ്മിറ്റി കൈക്കൊണ്ട തീരുമാനത്തിനെതിരേ നിന്നതിനെത്തുടർന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയെ സസ്പെൻ ഡ് ചെയ്യുകയും, മണ്ഡലം കോൺഗ്രസ് പ്രസിഡന്റായിരുന്ന ജോൺസൻ താന്നിക്കലിനെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു.
പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിന് ശേഷവും ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരേയും കെ.പി.സി.സി. നേതൃത്വത്തിനെതിരേയും എം.കെ. രാഘവൻ എം.പി.ക്കെതിരേയും പൊതുജനമധ്യത്തിൽ അവമതിപ്പുണ്ടാക്കുന്നതരത്തിൽ പ്ര സ്താവനകൾ ഇറക്കുകയും, പോസ്റ്റർപതിക്കുകയും ചെയ്ത നടപടി ഗുരുതര അച്ചടക്കലംഘനമാണെന്നും ഇതിന് നേതൃത്വം കൊടുക്കുന്നവർക്കെതിരേ നടപടിയെടുക്കണ മെന്നും കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ഐ.എൻ.ടി.യു.സി., മഹിളാകോൺഗ്രസ്,
ദളിത് കോൺഗ്രസ്, കെ.എസ്.യു. മണ്ഡലം പ്രസിഡൻറുമാർ സംയുക്തപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കൂരാച്ചുണ്ടിൽ യു.ഡി.എഫ്. മുന്നണിസംവിധാനം നിലനിർത്താൻ ജില്ലാ കോൺഗ്രസ് നേതൃത്വം എടുക്കുന്ന നിലപാടുകൾക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട, മഹിളാകോൺഗ്രസ് പ്രസിഡന്റ്റ് ഗീത ചന്ദ്രൻ, ഐ.എൻ.ടി.യു.സി. ജില്ലാസെ ക്രട്ടറി കുര്യൻ ചെമ്പനാനി എന്നിവരും പോഷകസംഘടനാ പ്രസിഡൻ്റുമാരും സംയുക്ത പ്രസ്താവനയിലൂടെ പിന്തുണയറിയിച്ചിട്ടുണ്ട്