കൂരാച്ചുണ്ട്: പഞ്ചായത്ത്
നാലാം വാർഡ് കക്കയത്ത് പെരും തേനീച്ചയുടെ ആക്രമണ ത്തിൽ ഒരാൾക്ക് പരിക്ക്. കക്കയം സ്വദേശി ജസ്റ്റിൻ കുരിശിങ്കലിനാണ്(50) പരിക്കേറ്റത്. ശരീരമാസകലം തേനീച്ചയു ടെ കുത്തേറ്റ ജസ്റ്റിൻ സ്വകാ ര്യ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. കക്കയം അരുവിക്കരക്ഷേത്രത്തിന് സമീപമുള്ള തോട്ടിൽനിന്ന് പറമ്പിലേക്ക് വെള്ളമെടുക്കാൻ സ്ഥാപിച്ചിട്ടുള്ള പൈപ്പിൻ്റെ കണക്‌ഷൻ ശരിയാക്കാൻവേണ്ടി പോയതായിരുന്നു ജസ്റ്റിൻ. ബൈക്ക് റോഡരികിൽ നിർത്തി കുറച്ചുദൂരം മുന്നോട്ടുപോയപ്പോഴാണ് തേനീച്ചയുടെ കൂട്ടമായ ആക്രമണമുണ്ടായത്. പെട്ടെന്ന് ബൈക്കെടുത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും തളർച്ചയനുഭവപ്പെട്ടതോടെ വണ്ടി നിർത്തുക യായിരുന്നു. ആ സമയം പ്രദേശത്തുകൂടി പോവുകയായിരു ന്ന കെ.എസ്.ഇ.ബി. ജീവനക്കാ രനായ രൂപേഷ്, മുജീബ് കക്കയം, ജിനിൽ ജോസ് എന്നിവരുടെ ഇടപെടലിനെത്തുടർന്നാണ് ജസ്റ്റിനെ ആശുപത്രിയിൽ പ്രവേ ശിപ്പിച്ചത്.
കക്കയം ഗവ. എൽ.പി. സ്കൂളി ലേക്കുള്ള റോഡിലാണ് സംഭവം.. ഞായറാഴ്ചയായതിനാൽ വലിയ അപകടമാണ് ഒഴിവായത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥ ലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.