പുലിയോടു സാമ്യമുള്ള രണ്ടു ജീവികളെ കണ്ടതായി നാട്ടുകാർ
✒️ ജോബി മാത്യു
കൂരാച്ചുണ്ട് : പഞ്ചായത്തിലെ ശങ്കരവയൽ മേഖലയിൽ വീണ്ടും അജ്‌ഞാത ജീവി ഭീതി പരത്തു ന്നതായി നാട്ടുകാർ. ഇന്നലെ രാത്രി 7.45ന് റോഡരികിലെ മാടവന ജോർജിന്റെ വീട്ടിലെ വളർ ത്തു നായയെ പിടിച്ചു.
കുട്ടികളുടെ കരച്ചിൽ കേട്ട് നായയെ ഉപേക്ഷിച്ച് പുലിയോടു സാമ്യമുള്ള 2 ജീവികൾ ഓടിപ്പോയതായി നാട്ടുകാർ പറയു ന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ 2 തവണ ഈ മേഖലയിൽ അജ്‌ഞാത ജീവിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.
പെരുവണ്ണാമൂഴി റിസർവോയറിൻ്റെ നരിനട മേഖലയുടെ സമീപത്തെ പ്രദേശമാണിത്. സ്വ lകാര്യ ഭൂമികൾ കാടു നിറഞ്ഞതും
വന്യമൃഗ ശല്യം വർധിക്കാൻ കാരണമാകുന്നു.
പ്രദേശവാസികൾക്ക് വനം വകുപ്പ് ഉദ്യോഗസ്‌ഥർ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. വീണ്ടും അജാതജീവിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. കക്കയം ഫോറസ്‌റ്റ് സ്‌റ്റേഷൻ അധികൃതർ സ്‌ഥലം സന്ദർശിച്ചു.