കൂരാച്ചുണ്ട്: കക്കയത്ത് കാട്ടു പോത്ത് ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട് ഒരു വർഷമാകാനായിട്ടും പ്രദേശത്ത് സോളർ വേലി സ്‌ഥാപിക്കുമെന്നവനം വകുപ്പിന്റെ വാഗ്ദാനം നിറവേറ്റാത്തതിൽ പ്രതിഷേധിച്ച് മാർച്ച് 5ന് വഞ്ചനാദിനം ആചരിക്കാൻ കത്തോലിക്കാ കോൺഗ്രസ് കൂരാച്ചുണ്ട് ഫൊറോന നേതൃയോഗം തീരുമാനിച്ചു.
കേന്ദ്ര, സംസ്ഥാന സർക്കാരു കളുടെ കർഷക വിരുദ്ധ ബജറ്റുകൾ അപഹാസ്യമാണെന്നു യോഗം ഉദ്ഘാടനം ചെയ്ത‌് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ.വിൻസന്റ് കണ്ടത്തിൽ പറഞ്ഞു.
നിമ്മി പൊതിയട്ടേൽ അധ്യക്ഷത വഹിച്ചു.
ജോൺസൺ കക്കയം, ബോബൻ പുത്തൂരാൻ, ബേബി വട്ടോട്ടുതറപ്പേൽ, സണ്ണി എമ്പ്രയിൽ, ദാസ് കാനാട്ട്, ചെറിയാൻ മുതു കാട്, സൂസി ചെമ്പോട്ടിക്കൽ, ജയിംസ് കൂരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.