✒️ ജോബി മാത്യു
ഒരാഴ്‌ചയായി യാത്രക്കാർ ദുരിതത്തിൽ
കൂരാച്ചുണ്ട്: പഞ്ചായത്ത് ഫണ്ടിൽ ഉൾപ്പെടുത്തി നവീകരണത്തിനായി മേല പൂവത്തും ചോല - ഒടിക്കുഴി റോഡിൽ മെറ്റലും ക്വാറി അവശിഷ്ടങ്ങളും ഇറക്കികരാറുകാരൻ പോയതോടെ ജനങ്ങൾ വെട്ടിലായി പാതയിൽ സാധനങ്ങൾ ഇറക്കി കരാറുകാരൻ പോയിട്ട് ഒരാഴ്ച കഴിഞ്ഞു. വാഹനത്തിൽ സഞ്ചരിക്കാൻ സാധിക്കാതെ ജനങ്ങൾ ദുരിതം അനുഭവിക്കുകയാണ്.
കല്ലാനോട് നിന്നു വരുന്ന വാഹനങ്ങൾ കൂരാച്ചുണ്ട് ടൗണിലേക്ക് എത്താതെ ചക്കിട്ടപാറയിലേക്ക് സഞ്ചരിക്കാനുള്ള പ്രധാന ബൈപാസ് റോഡാണിത്. ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ പാതയിൽ റോഡ് നിർമാണ സാമഗ്രികൾ ഇറക്കിയ മെറ്റതിനാൽ സ്‌കൂൾ ബസ് ഉൾപ്പെടെ യാത്ര മുടങ്ങി വിദ്യാർഥികളും ദുരിതത്തിലാണ്.
പൂവ്വത്തും ചോല, ലക്ഷം വീട് കോളനി, ഒടിക്കുഴി മേഖലയിലെ നൂറുകണക്കിനു കുടുംബങ്ങളാണ് യാത്രാ പ്രശ്നം നേരിടുന്നത്.