തിരച്ചിൽ തുടങ്ങി
✒️നിസാം കക്കയം
കൂരാച്ചുണ്ട്: പഞ്ചായത്ത് ഒന്നാം വാർഡ് ശങ്കരവയൽ മേഖലയിൽ അജ്ഞാതജീവിയുടെ സാന്നിധ്യം തുടർക്കഥയായതോടെ ജനങ്ങൾ ഭീതിയിൽ. തുടർച്ചയായി വന്യ ജീവിയുടെ സാന്നിധ്യം വ്യക്തമാ യതോടെ വനംവകുപ്പ് മേഖല യിൽ നിരീക്ഷണ ക്യാമറ സ്ഥാ പിച്ചിട്ടുണ്ട്.
രാത്രി 7.45-ന് ശങ്ക രവയൽ-കൂരാച്ചുണ്ട് റോഡരികി ലുള്ള മാടവന ജോർജിൻ്റെ വീട്ടിലെ വളർത്തുനായയെ അജ്ഞാ
തജീവി പിടുകൂടാൻ ശ്രമിച്ചിരു ന്നു. ശബ്ദം കേട്ടു വീട്ടുകാർ വന്ന തോടെ നായയെ ഉപേക്ഷിച്ച് പോവുകയായിരുന്നു. പുലിയോ ട് സാമ്യമുള്ള രണ്ട് ജീവികൾ ഓടി പ്പോകുന്നത് കണ്ടതായി ദൃക്‌സാ ക്ഷികൾ പറഞ്ഞു.
ഒരാഴ്ച മുമ്പ് ശങ്കരവയൽ ഭാഗത്തെ കർഷകനായ ടോമി ള്ളി പുലിയെ കണ്ടതായി അവകാശപ്പെട്ടിരുന്നു.
രാവിലെ സ്വന്തം കൃഷിയിട ത്തിൽ റബർ ടാപ്പിങ് നടത്തുന്ന തിനിടയിൽ ഏകദേശം പതിനഞ്ച് മീറ്റർ മാത്രം അകലത്തിൽ പുലിയേയും രണ്ട് കുട്ടികളെയും കണ്ടതിനെത്തുടർന്ന് ഓടി രക്ഷ പ്പെടുകയായിരുന്നുവെന്ന് ടോമി പറയുന്നു.
ഇതേത്തുടർന്ന് പ്രദേശവാ സികൾക്ക് വനംവകുപ്പ് ഉദ്യോഗ സ്ഥർ നേരത്തേ മുന്നറിയിപ്പ് നൽ കിയിരുന്നു. വീണ്ടും അജ്ഞാത ജീവിയുടെ സാന്നിധ്യമുള്ളതായി വിവരം വന്നതോടെയാണ് പ്ര ദേശത്ത് ക്യാമറ സ്ഥാപിക്കുന്ന തുൾപ്പടെയുള്ള നടപടികളിലേ പഴമ്പിക്ക് വനം വകുപ്പ് കടന്നത്.
റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഇ.കെ. ജിഷ, കക്കയം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി. വിജിത്ത്, പെരുവണ്ണാമൂഴി ഡെ പ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബൈജുനാഥ്, കക്കയം പെരുവ ണ്ണാമൂഴി ഫോറസ്റ്റ് സ്റ്റാഫുകൾ, കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തംഗം വിത്സൻ പാത്തിച്ചാലിൽ എന്നി വർ സ്ഥലം സന്ദർശിച്ചു.