വിലങ്ങാട്: ഇന്ദിരാ നഗറിൽ വെണ്ടേക്കുംപൊയിൽ ഭാഗത്ത് കാട്ടുതേനീച്ചകളുടെ കുത്തേറ്റ് ഓട്ടേറെ പേർക്ക് പരുക്ക് ഗുരുത രാവസ്ഥയിലായ ഉള്ളാട്ടികൂ ന്നേൽ മേരി തോമസ് (65) തല ശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി യിൽ തീവ്രപരിചരണ വിഭാഗ ത്തിലാണ് ഉള്ളാട്ടികുന്നേൽ വത്സമ്മ (45), മുള്ളൻകുഴിയിൽ സച്ചിൻ ജോസ് (28), സഹോദ രൻ മുള്ളൻകുഴിയിൽ സന്ദീപ് ജോസ് (25), പ്ലാപ്പിച്ചിറയിൽ എബിന സാജു (17), ചകിരിയിൽ വൽസല (45) ചകിരിയിൽ വി ശ്വൻ (60), നൗഷിദ് (38) എന്നിവർ ക്കും കുത്തേറ്റു. വിലങ്ങാട് സ്വ കാര്യ ക്ലിനിക്കിൽ പ്രാഥമിക ചി കിത്സയ്ക്കു ശേഷം തലശ്ശേരിയി ലെയും മറ്റും ആശുപത്രികളിൽ വിദഗ്‌ധ ചികിത്സ തേടി.
ഇന്നലെ രാവിലെയാണ് റബർ ടാപ്പിങ് ചെയ്യുകയായിരുന്ന സച്ചി നെയും സന്ദീപിനെയും കൂടിളകി എത്തിയ തേനീച്ചകൾ ആക്രമിച്ച ത്. ഇരുവരും ഓടി സമീപത്തെ പുഴയിൽ ചാടിയെങ്കിലും രക്ഷയു ണ്ടായില്ല. ഇവർ മേരി തോമസി ൻ്റെ വീട്ടിലേക്ക് ഓടിക്കയറിയ തോടെ മേരിയെയും തേനീച്ചകൾ കുത്തുകയായിരുന്നു. ഇവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാ ട്ടുകാർ ചൂട്ട് കത്തിച്ചാണ് കുത്തേ റ്റവരെ രക്ഷിച്ചത്. രക്ഷാ പ്രവർ ത്തനത്തിലേർപ്പെട്ടവരെയും തേനീച്ചകൾ കുത്തി. ഭയവിഹ്വല രായ നാട്ടുകാർ പുറത്തിറങ്ങാതെ ഏറെ നേരം വീടുകളിൽത്തന്നെ ഇരുന്നു. ചകിരിത്തോടിനു സമീ പത്തെ മരത്തിനു മുകളിലാണ് തേനീച്ചകൾ പാർക്കുന്നത്