✒️ ജോബി മാത്യു
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് പഞ്ചായത്ത് 1,13 വാർഡുകളിൽ ഉൾപ്പെടുന്ന ശങ്കരവയലിൽ അജ്‌ഞാത ജീവി യുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതിനാൽ ജനങ്ങൾ ആശങ്കയിലായി. കഴിഞ്ഞ ഒരു മാസത്തിനിടെ ഒട്ടേറെ തവണ അജ്‌ഞാത ജീവിയെ നാട്ടുകാർ കണ്ടതിനാൽ വനം വകുപ്പ് അധി കൃതർ പ്രദേശത്ത് പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങൾ ആവശ്യ പ്പെട്ടതിനെ തുടർന്ന് വനം വകുപ്പ് ക്യാമറ സ്‌ഥാപിച്ചു. കക്കയം ഫോറസ്‌റ്റ് സ്‌റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ സി. വിജിത്ത്, പെരുവണ്ണാമൂഴി ഫോറ സ്‌റ്റ് സ്‌റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ ഇ.ബൈജു നാഥ് എന്നിവരുടെ നേതൃത്വത്തി : ലാണ് ഇന്നലെ വൈകിട്ട് ശങ്കരവ യലിൽ കടയുടെ പിൻഭാഗത്തെ ഭൂമിയിലാണ് ക്യാമറ സ്ഥാപിച്ച ത്. മെംബർ വിൽസൺ പാത്തി ച്ചാലിൽ സ്‌ഥലം സന്ദർശിച്ചു.
ഞായറാഴ്ച രാത്രിയിൽ ശങ്കരവയലിൽ താന്നിയാംകുന്ന് ജയ ൻ്റെ വളർത്തുനായയെ 2 അജ്‌ഞാത ജീവികൾ പിടിച്ചിരു ന്നു. മുൻപ് റബർ ടാപ്പിങ് സമയ ത്ത് പ്രദേശവാസി ജീവികളെ കണ്ടിരുന്നു. കൂടാതെ വീടിൻ്റെ മു റ്റത്തും അജ്‌ഞാത ജീവിയുടെ കാൽപാട് കണ്ടെത്തുകയും
ചെയ്തു.
സ്വകാര്യ ഭൂമിയിൽ കാട് നിറ ഞ്ഞത് വന്യമൃഗങ്ങളുടെ ശല്യം വർധിക്കാൻ കാരണമാകുന്നുണ്ട്. കാട് വെട്ടി മാറ്റാൻ സ്വകാര്യ ഭൂ വുടമകൾക്ക് പഞ്ചായത്ത് നിർദേശം നൽകണമെന്നാണ് നാട്ടു കാർ ആവശ്യപ്പെടുന്നത്