✒️ നിസാം കക്കയം
കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡിൽ നിരന്തരം വന്യമൃഗശല്യമുണ്ടാകുന്ന മേഖലയിൽ സൗരവേലി നിർമിക്കുമെ ന്ന വനംവകുപ്പിന്റെ ഉറപ്പ് പാലി ക്കാത്തതിൽ പ്രതിഷേധമുയ രുന്നു. മാർച്ച് അഞ്ചിന് കാ ട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ പാലാട്ടി യിൽ അബ്രഹാം മരിച്ചശേഷം നടന്ന ചർച്ചയിൽ ഈ മേഖലയിൽ രണ്ടുകിലോമീറ്റർ ദൂരം സൗരവേലി യുദ്ധകാലാടിസ്ഥാനത്തിൽ നിർമിക്കുമെന്ന് വനംവകു പ്പധികൃതർ ഉറപ്പുനൽകിയിരുന്നു. കർഷകസംഘടനകളും പ്രദേശവാ സികളും വനംവകുപ്പിൻ്റെ വാക്ക് വിശ്വാസത്തിലെടുത്താണ് സമരം അവസാനിപ്പിച്ചിരുന്നത്. എന്നാൽ, ഒരുവർഷമാവാനായിട്ടും സൗരവേ ലിനിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തി തുടങ്ങാൻ സാധിച്ചിട്ടില്ല. മേഖലയിൽ കാട്ടുപോത്തുകളുടെ കൂട്ടം ഇടയ്ക്കിടെ ഇറങ്ങാൻ തുടങ്ങി യതോടെ പ്രദേശവാസികൾ ആശ ങ്കയിലാണ്.
മാർച്ച് അഞ്ച് വഞ്ചന ദിനം -കത്തോലിക്ക കോൺഗ്രസ്
കക്കയത്ത് കാട്ടുപോത്തിൻ്റെ ആക്രമ ണത്തിൽ കർഷകനായ അബ്രഹാം പാലാട്ടിയിൽ കൊല്ലപ്പെട്ട മാർ ച്ച് അഞ്ച് വഞ്ചന ദിനമായി ആചരിക്കുമെന്ന് കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിൻ സന്റ് കണ്ടത്തിൽ. കത്തോലി ക്ക കോൺഗ്രസിൻറെ നേതൃസംഗമം കൂരാ ച്ചുണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രദേശത്ത് സൗരവേലി സ്ഥാ പിക്കുമെന്ന വാഗ്ദാനം കർഷകൻ കൊ ല്ലപ്പെട്ടിട്ട് ഒരുവർഷമാവാനായിട്ടും നട പ്പാക്കാൻ സാധിക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി പഞ്ചായത്തി ൻ്റെ വിവിധ മേഖലകളിൽ വന്യജീവി കൾ സ്വൈരവിഹാരം നടത്തുന്നതിൽ യോഗം ആശങ്ക രേഖപ്പെടുത്തി. കേന്ദ്ര -കേരള സർക്കാരുക ളുടെ ബജറ്റുകൾ കർ ഷകദ്രോഹവും അപ ഹാസ്യവുമാണെന്ന് യോഗം അഭിപ്രായപ്പെ ട്ടു. നിമ്മി പൊതിയേ ട്ടേൽ അധ്യക്ഷത വഹി ച്ചു. ജോൺസൺ കക്ക യം, ബോബൻ പുത്തൂ രാൻ, ബേബി വട്ടോ ട്ടുത്തറപ്പേൽ, സണ്ണി എബ്രയിൽ, ദാസ് കാ നാട്ട്, ചെറിയാൻ മുതു കാട്, സൂസി ചെമ്പോ ട്ടിക്കൽ, ജയിംസ് കൂരാ പ്പിള്ളി എന്നിവർ സം സാരിച്ചു.