Page views

Pageviews:

കുളത്തുവയലിൽ ഗ്രോട്ടോ എറിഞ്ഞു തകർത്തത് ലഹരി സംഘമെന്ന് സംശയം: അന്വേഷണം തുടങ്ങി



വ്യാപക പ്രതിഷേധം: അക്രമികളെ ഉടൻ പിടികൂടണം

കുളത്തുവയൽ:  കുളത്തുവയൽ സെന്റ് ജോർജ് തീർഥാടന കേന്ദ്രം പള്ളിയുടെ ഗ്രോട്ടോകൾ തകർത്ത സംഭവ ത്തിൽ പെരുവണ്ണാമുഴി പൊലി സ് അന്വേഷണം തുടങ്ങി. കഴി ഞ്ഞ ദിവസം കുരിശടികളുടെ ഗ്ലാ സ് സാമൂഹിക വിരുദ്ധർ എറി ഞ്ഞു തകർക്കുകയായിരുന്നു.

ഗ്രോട്ടോയുടെ ഉൾഭാഗത്ത് കല്ലുകളുണ്ട്. നീന്തൽക്കുളത്തി ന്റെ താഴ്ഭാഗത്ത് കുരിശടിയുടെ സമീപ പ്രദേശങ്ങളിൽ ആൾതാമ സം ഇല്ലാത്തതിനാൽ, ചില്ല് നശി പ്പിച്ച വിവരം വൈകിയാണ് പള്ളി അധികൃതർ അറിഞ്ഞത്. ലഹരി മാഫിയ സംഘമാണ് സംഭവത്തി നു പിന്നിലെന്ന് സംശയമുണ്ട്. 7 വർഷം മുൻപ് ഒരു കുരിശടി നശി പ്പിച്ചിരുന്നു.



ഈ മേഖലയിൽ താമസക്കാ ർ കുറവായതിനാൽ ചില്ലുകൾ ത കർത്തതിൻ്റെ ശബ്ദം ആരും കേ ട്ടിട്ടില്ലെന്നാണ് പറയുന്നത്. രാത്രി സമയങ്ങളിൽ ഇതുവഴി നിരവധി ഇരുചക്രവാഹന യാത്രക്കാർ പോകാറുള്ളതായും പറയുന്നു ണ്ട്. വർഷങ്ങൾക്കു മുമ്പും ചെ മ്പ്ര ടൗണിന് സമീപത്തെ ഗ്രോ ട്ടോയുടെ ചില്ല് തകർത്ത സംഭവം ഉണ്ടായിട്ടുണ്ട്. 

അതിക്രമം കാട്ടിയ കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപ ടി സ്വീകരിക്കണമെന്നാണ് വ്യാ പകമായി ആവശ്യം ഉയരുന്നത്. ഈ പ്രദേശത്ത് പോലീസ് രാത്രി കാല പട്രോളിംഗ് ശക്തമാക്കണ മെന്നും നാട്ടുകാർ ആവശ്യപ്പെ ട്ടു.


പെരുവണ്ണാമുഴി ഇൻസ്പെ ക്ടർ അജിത്ത് കുമാർ, എസ്ഐ കെ.ജിതിൻവാസ്, എസ്ഐ രജി ത്ത് നാഥ്, സീനിയർ സിപിഒ കെ. കെ.സമീർ എന്നിവർ സ്‌ഥലം സന്ദർശിച്ചു. ഇടവക ട്രസ്റ്റിമാ രായ ജോജോ നെല്ലുവേലിൽ, നോബി കുമ്പുക്കൽ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു

Post a Comment

Previous Post Next Post