Page views

Pageviews:

മുഖ്യമന്ത്രിക്ക് പരാതിയുമായി കുഞ്ഞുകർഷക




കോഴിക്കോട് : ദേവിക മുഖ്യമന്ത്രിയുടെ കാതിൽ ആ വിഷമം പങ്കുവയ്ക്കുമ്പോൾ ഇവിടെ കോഴിക്കോട്ടെ വീട്ടിൽ ഒരു നോട്ടീസ് എത്തിയിരുന്നു. ജൂൺ 11ന് രാവിലെ 10ന് ഹാജരാകാൻ താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി അയച്ച കത്ത്. വായ്‌പാ തിരച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് നൽകിയ പരാതി
തുടർന്നാണ് നോട്ടീസ്

വ്യാഴാഴ്ച‌ തിരുവനന്തപുരത്ത് പരിസ്‌ഥിതി -കാലാവസ്‌ഥ ഡയ റക്ട‌റേറ്റിന്റെ സംസ്‌ഥാന പരി സ്‌ഥിതി മിത്രം പ്രത്യേക ജൂറി പു രസ്ക്‌കാരം ഏറ്റുവാങ്ങുമ്പോൾ കോഴിക്കോട് സ്വദേശി കെ.പി.ദേ വിക മുഖ്യമന്ത്രി പിണറായി വിജ യനോട് ബാങ്ക് വായ്‌പയുമായി ബന്ധപ്പെട്ട് ജപ്‌തിക്കായി ബാങ്കുകാർ നിരന്തരം വീട്ടിൽ വരുന്നു ണ്ടെന്നത് ഉൾപ്പെടെ കാര്യങ്ങൾ വിശദീകരിച്ച് പരാതി നൽകിയിരു ന്നു. പരാതി ശ്രദ്ധയോടെ കേട്ട മുഖ്യമന്ത്രി പരിശോധിക്കാമെ ന്നും പറഞ്ഞിരുന്നു. വേണ്ട നടപ ടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി യുടെ പ്രൈവറ്റ് സെക്രട്ടറി എ.പ്ര ദീപ് കുമാറും പറഞ്ഞു. വീട്ടിൽ തിരികെ എത്തിയപ്പോൾ കണ്ടത് ബാങ്ക് വായ്‌പയുമായി ബന്ധപ്പെ ട്ട് നിയമ നടപടികളുടെ കത്താ ണ്. കക്കോടി മുട്ടോളിക്കു സമീ പം ഹോം ഇന്റീരിയർ സ്ഥാപനം നടത്തി വരികയായിരുന്നു ദേവി കയുടെ അച്‌ഛൻ ദീപക്. യന്ത്ര ങ്ങൾ സ്ഥാപിക്കുന്നതിനായി എടുത്ത വായ്‌പയിൽ മുതലും പലിശയും ഇനത്തിൽ 3,43,520 രൂപ അടയ്ക്കാനുണ്ട്. കോവിഡ് കാലംവരെ വായ്‌പ അടച്ചിരുന്നു. ദേവികയ്ക്കും സഹോദരൻ നില നും സുഖമില്ലാതാകുകയും. ദീപ ക് അപകടത്തിൽ പെടുകയും ചെയ്തതോടെയാണ് ബുദ്ധിമുട്ടി ലായത്. തുടർന്നുണ്ടായ സാമ്പ ത്തിക പ്രതിസന്ധിയിൽ നിന്നു കരകയറാനായിട്ടില്ലെന്നു ദീപക് പറഞ്ഞു

6 സെൻ്റിൽ നിറയെ ജൈവകൃഷി

6 സെന്റ് സ്‌ഥലത്തെ വീടി നു മുകളിലും പിറകിലും അരി കിലുമെല്ലാമാണ് ദേവികയുടെ ജൈവകൃഷിയിടം ഒന്നാം ക്ലാ സിൽ പഠിക്കുമ്പോഴാണ് ദേവിക വൃക്ഷത്തൈ നടാൻ തുടങ്ങിയത്. പൊതു സ്ഥ‌ല ങ്ങളിലും സർക്കാർ സ്ഥാപന ങ്ങളിലും ഉൾപ്പെടെയായി 586 തൈകൾ ഇതുവരെ വച്ചു പിടിപ്പിച്ചു

1000 തൈകൾ നടാനാണ് ലക്ഷ്യമിടുന്നത്. വനമിത്ര അവാർഡ് ലഭിച്ച രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വി ദ്യാർഥിനിയാണ് മലാപ്പറമ്പ് ലി റ്റിൽ കിങ്സ് ആംഗ്ലോ ഇന്ത്യൻസ് സ്‌കൂളിലെ നാലാം ക്ലാസിൽ പഠിക്കുന്ന ദേവിക. സംസ്ഥാനത്തെ ഏറ്റവും മിക ച്ച കുട്ടി കർഷകയ്ക്കുള്ള പുര സ്കാരവും ലഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post