പെരുവണ്ണാമൂഴി : ഓടിക്കൊണ്ടിരുന്ന കാറിനു മീതെ കാറ്റിൽ മരം വീണു കാറിനു നാശം സംഭവിച്ചെങ്കിലും യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കാണ് പെരുവണ്ണാമുഴി -ചെമ്പനോട റുട്ടിൽ അപകടം സം ഭവിച്ചത്. പന്നിക്കോട്ടൂർ ഉന്നതി ജംക്‌ഷൻ മേഖലയിൽ വനഭൂമി യിലെ മരങ്ങളാണു കാറ്റിൽ കാറി നു മീതെ വീണത്. ഡ്രൈവിങ് പരിശീ ലനത്തിനിടെ ഫോക്കസ് ഡ്രൈവിങ് സ്കൂളിന്റെ കാറിനുമുകളിലാണ് മരംവീണത്. . അപകട ത്തെത്തുടർന്ന് ചെമ്പനോട - പെരുവണ്ണാമൂഴി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. പെരുവണ്ണാമൂഴി ഫോറസ്‌റ്റ് സ്‌റ്റേ ഷൻ ഉദ്യോഗസ്ഥരെത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്‌ഥാപിച്ചു.
പെരുവണ്ണാമൂഴി - ചെമ്പനോട റൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിനു മീതെ മരം വീണു; യാത്രക്കാർ രക്ഷപ്പെട്ടു
byKOORACHUNDU NEWS LIVE
•
0