തലയാട് / കൂരാച്ചുണ്ട് : പതിവായിവരുന്ന വിനോദസഞ്ചാരികളും നാ ട്ടുകാരും ഒട്ടേറെ വിദ്യാർഥിക ളും കടന്നുപോകുന്ന ഈ വഴി ഇപ്പോഴും ഗതാഗതയോഗ്യമാവാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുന്നുണ്ട്.
ആധുനികയന്ത്രങ്ങൾ ഉപ യോഗിച്ച് പെട്ടെന്ന് മണ്ണ് നീ ക്കം ചെയ്യണമെന്ന ആവശ്യമു ന്നയിച്ചിട്ടും, ഇതുവരെ ഉദ്യോ ഗസ്ഥർ വിഷയത്തിൽ ഒരു പ്ര തികരണവും നൽകിയില്ലെന്നാ ണ് നാട്ടുകാർ പറയുന്നത് പാ തയിലൂടെ പോകാനാവാതെ ഞങ്ങൾ വലിയ ബുദ്ധിമുട്ടാ ണ് നേരിട്ടുകൊണ്ടിരിക്കുന്നത്. തലയാടുനിന്ന് കല്ലാനോട് സ്കൂളിലേക്ക് ഒട്ടേറെ കുട്ടികളാ ണ് ഈ റോഡിൽക്കൂടി കടന്നു പോകുന്നത്.
എന്നാൽ, റോഡിൽ മണ്ണടിഞ്ഞതോടെ വിദ്യാർഥികൾ സ്കൂ ളിലേക്കുപോകാൻ വലിയ ബു ദ്ധിമുട്ടാണ് നേരിട്ടുകൊണ്ടിരി ക്കുന്നതെന്ന് സജീവൻ തലയാ ട് പറഞ്ഞു. പ്രദേശത്തെ ജന ങ്ങളുടെ അവസ്ഥ അടിയന്ത രമായി പരിഗണിക്കണമെന്നും ഗതാഗതം പുനഃസ്ഥാപിക്കാ നുള്ള നടപടികൾ പെട്ടെന്നു തന്നെ ബന്ധപ്പെട്ട അധികാ രികൾ ചെയ്യണമെന്നും നാട്ടു കാർ ആവശ്യപ്പെട്ടു.