കായണ്ണ: കാലവർഷം ശക്തിപ്രാപിച്ച തോടെ കായണ്ണയിൽ പകർച്ചവ്യാധികൾ പിടിമു റുക്കി. പഞ്ചായത്തിലെ ഏഴ്, 10, 11 വാർഡുകളിലാണ് മൂന്നുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച ത്. പത്താം വാർഡിൽ ഒരാൾക്ക് എലിപ്പനിയും റിപ്പോർട്ടുചെയ്തിട്ടുണ്ട്. ഇവിടങ്ങളിൽ ആരോ ഗ്യവിഭാഗം ബോധവത്കരണവും ശുചീകരണ പ്രവർത്തനങ്ങളും നടത്തിയതായി ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ.കെ. നാരായ ണൻ അറിയിച്ചു. മഴ ശക്തമായതോടെ പനി ബാധിച്ചവരുടെ എണ്ണവും ഗ്രാമങ്ങളിൽ വർധിക്കുന്നുണ്ട്.
പനിബാധിച്ച് ഒട്ടേറെപ്പേർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സ്വകാര്യാശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. വെള്ളം കെട്ടിനിൽക്കുന്നിടങ്ങ ളിലും കൊതുകുകൾ പെരുകാൻ സാധ്യതയു ള്ള ഇടങ്ങളിലും ശുചീകരണംനടത്തണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
ഭക്ഷണപദാർഥങ്ങൾ നല്ലവണ്ണം മൂടിവെക്കു കയും, തിളപ്പിച്ചാറിയവെള്ളം കുടിക്കാനുപയോ ഗിക്കുകയും വേണം. ഒപ്പം വ്യക്തിശുചിത്വവും പാലിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.