66 വർഷം മുൻപ് വാഹന സർവീസ് നടത്തിയിരുന്ന പാത ഇപ്പോഴും മൺറോഡ് തന്നെ
✒️ജോബി മാത്യു
കൂരാച്ചുണ്ട്: കക്കയം ജലവൈ ദ്യുത പദ്ധതിയുടെ ആരംഭത്തിൽ 66 വർഷം മുൻപ് വാഹനം സർ വീസ് നടത്തിയിരുന്ന 8 മീറ്റർ വീ തിയുള്ള 27-ാം മൈൽ - തലയാട് ബൈപാസ് റോഡ് അവഗണന യുടെ ആറര പതിറ്റാണ്ട് പിന്നിടു ന്നു.
പനങ്ങാട് പഞ്ചായത്തിലെ 4-ാം വാർഡിലൂടെയുള്ള ഈ ബൈപാസ് പാത നവീകരിക്കാ തെ ഇപ്പോഴും മൺറോഡാണ്. 27-ാം മൈലിൽ കുരിശുപള്ളിയു ടെ സമീപത്ത് നിന്നും 2.5 കിലോ 1 മീറ്റർ ഈ റോഡിലൂടെ സഞ്ചരി ച്ചാൽ തലയാട് എത്തിച്ചേരാൻ സാധിക്കും. തലയാട് നിന്നും 800 മീറ്റർ ദുരം പാത നവീകരിച്ചതാ ണ്. ബാക്കിയുള്ള 1.7 കിലോമീ റ്റർ ഇപ്പോഴും മൺപാതയാണ്.
ബൈപാസ് പാത നവീകരണ പ്രവൃത്തി നീണ്ടതോടെ ഈ പ്രദേശത്തു നിന്നും ഒട്ടേറെ കു ടുംബങ്ങൾ താമസം മാറ്റിയിട്ടുണ്ട്. പാതയോരത്തെ 25ഓളം കുടും ബങ്ങൾ ഇപ്പോൾ യാത്രയ്ക്ക് ആശ്രയിക്കുന്നതും ഈ പാതയെ യാണ്.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള തലയാട് - കക്കയം റോഡിൽ 27-ാം മൈൽ മുതൽ തലയാട് വരെയുള്ള പ്രധാന പാ തയോരത്ത് മഴക്കാലത്ത് മണ്ണിടി ച്ചിൽ പതിവാണ്. മണ്ണിടിയു മ്പോൾ വാഹനഗതാഗതം മുട ങ്ങുകയും ചെയ്യാറുണ്ട്. ഈ സമ യത്ത് ഈ ബൈപാസ് റോഡ് പൂർത്തിയായാൽ ഗതാഗത സൗ കര്യമാകും. 2017ൽ മണ്ണിടിച്ചിൽ സംഭവിച്ചപ്പോൾ കലക്ടർ ഉൾ പ്പെടെ സ്‌ഥലം സന്ദർശിച്ച് ബൈപാസ് റോഡിന് ഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചെ :
ങ്കിലും തുടർ നടപടി ഉണ്ടായില്ല.
28-ാം മൈൽ - തലയാട് റീച്ചിൽ മലയോര ഹൈവേ പ്രവൃത്തി പു രോഗമിക്കുകയാണ്. മലയോര ഹൈവേ നിർമിച്ചാലും പ്രധാന റോഡിൽ പാതയോരം ഇടിയാൻ സാധ്യതയുള്ളതിനാൽ വീണ്ടും ഗതാഗത പ്രശ്നമുണ്ടാകാൻ സാ ധ്യതയുണ്ട്.
കക്കയം - തലയാട് പ്രധാന റോഡരിക് ഇടിയുമ്പോൾ കക്ക യം, കരിയാത്തുംപാറ, കല്ലാനോ ട് പ്രദേശവാസികൾ തലയാട്, കട്ടിപ്പാറ, താമരശ്ശേരി, എസ്‌റ്റേ റ്റ്‌മുക്ക് ഭാഗത്തേക്കു സഞ്ചരി ക്കാൻ കഴിയാത്ത സ്‌ഥിതിയാണ് ഇപ്പോഴുള്ളത്.
കല്ലാനോട് നിന്നും സ്കൂൾ ബസ് ഉൾപ്പെടെ സഞ്ചരിക്കുന്ന മേഖലയിലാണ് മഴക്കാലത്ത് മണ്ണിടിച്ചിലിൽ ഗതാഗത തടസ്സം നേരിടുന്നത്. കക്കയം, കരിയാ ത്തുംപാറ ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ വിനോദ സഞ്ചാ രികളും ഈ റൂട്ടിനെയാണു ആശ്രയിക്കുന്നത്.
കൂരാച്ചുണ്ട്, പനങ്ങാട് പഞ്ചാ യത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന ബൈപാസ് റോഡിനെ ത്രിതല പഞ്ചായത്തുകളും അവ ഗണിക്കുകയാണ്. ജില്ലാ പഞ്ചാ യത്ത്, എംപി, എംഎൽഎ ഫണ്ട് അനുവദിച്ചാലും റോഡ് പൂർത്തി യാക്കാൻ കഴിയും. ബൈപാസ് പാതയ്ക്ക് നബാർഡ് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യ പ്പെട്ടിട്ടുണ്ടെന്ന് പനങ്ങാട് പഞ്ചാ യത്ത് മെംബർ ലാലി രാജു അറിയിച്ചു.