(കുംബ്ലാനിക്കൽ ജോബിയുടെ തെങ്ങ് ആന നശിപ്പിച്ചത്)
✒️ ജോബി മാത്യു
ചക്കിട്ടപാറ : പെരുവണ്ണാമൂഴി ഫോറസ്‌റ്റ് സ്‌റ്റേഷനു സമീപം, ചക്കിട്ടപാറ പഞ്ചായത്ത് ഏഴാം വാർഡ് പെരുവണ്ണാമൂഴി വട്ടക്കയം മേഖല യിൽ കഴിഞ്ഞ രാത്രി കൃഷിയിട ങ്ങളിൽ കാട്ടാന ഇറങ്ങി വ്യാപക മായി വിളകൾ നശിപ്പിച്ചു.
കഴിഞ്ഞ രാത്രി വട്ടക്കയത്ത് കുംബ്ലാനിക്കൽ ജോബി, കുംബ്ലാ നിക്കൽ റോയി, വളയത്തിൽ ബി നു, ജോസ് പാഴുക്കുന്നേൽ, കും ബ്ലാനിക്കൽ ഏബ്രഹാം, പുതി യേടത്ത് ഷാജു, ഓരത്തേൽ ജോർജ് എന്നിവരുടെ തെങ്ങ്, കമുക്, വാഴ, റബർ ഉൾപ്പെടെയാ ണു നശിപ്പിച്ചത്. രാത്രി വീടുകൾ ക്കു സമീപവും കൃഷിയിടങ്ങളി ലും എത്തുന്ന കാട്ടാനകൾ ജന ങ്ങളുടെ ജീവനും സ്വത്തിനും ഭീ ഷണിയായി.
വട്ടക്കയത്ത് രണ്ടാഴ്ചയായി കാട്ടാന ശല്യം തുടരുകയാണ്. കുരങ്ങ്, കാട്ടുപന്നി, മാൻ ഉൾപ്പെടെയുള്ള മൃഗങ്ങൾ ഇടവിള കൃ ഷി വ്യാപകമായി നശിപ്പിക്കുന്ന തും കർഷകർക്കു തിരിച്ചടിയാ ണ്. പെരുവണ്ണാമൂഴി വനമേഖല അതിർത്തിയിൽ വട്ടക്കയത്ത്
മുൻപ് നിർമിച്ച സൗരവേലി പ്രവർത്തിക്കാത്തതിനാൽ വന്യ മൃഗങ്ങൾ വിളകൾ നശിപ്പിക്കുന്ന തു തുടരുകയാണ്.
മൂന്നരവർഷം മുൻപു ചക്കിട്ട പാറ പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിലെ വന്യമൃഗ ശല്യം നിയന്ത്രിക്കാൻ 18 കിലോമീറ്റർ ദൂ രം സൗര തൂക്കുവേലി നിർമി ക്കാൻ നബാർഡ് ഫണ്ടിൽ നിന്നു 1.46 കോടി രൂപ അനുവദിച്ചിരു ന്നു.
ഈ പ്രവൃത്തി 2024 സെപ്റ്റം ബറിൽ ടെൻഡർ ചെയ്ത് ഊരാ ളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പണി ഏറ്റെടുത്തി രുന്നു. ഫണ്ട് ലഭ്യമല്ലെന്ന കാര ണം പറഞ്ഞ് മാസങ്ങളോളം പ്രവൃത്തി നീട്ടിക്കൊണ്ടു പോയി. ഇപ്പോൾ മഴയാണു തടസ്സമെന്ന് പറയുന്നു.
കരാർ ഏറ്റെടുത്തവരുടെ അനാസ്‌ഥയാണ് കർഷകർ ഇപ്പോൾ ദുരിതം നേരിടാൻ കാരണമെന്ന് ജനം ആരോപിച്ചു.
വന്യമൃഗങ്ങൾ കൃഷി നശിപ്പി ച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് വിതരണം ചെയ്യാത്ത നഷ്ടപരിഹാര തുക നൽകണമെന്നും സൗര തൂക്കുവേലി നിർമാണം ഉടൻ ആരംഭിക്കണമെന്നും പഞ്ചായത്ത് മെംബർ രാജേഷ് തറവട്ടത്ത് ആവശ്യപ്പെട്ടു