(ചക്കിട്ടപാറ ടൗണിൽ മലയോര ഹൈവേ പ്രവൃത്തിയിൽ റോഡിൻ്റെ വീതി സംബന്ധിച്ച തർക്കത്തെ തുടർ ന്ന് താലൂക്ക് സർവേ ടീം പാതയുടെ ഭൂമി അളക്കുന്നു)
✒️ ജോബി മാത്യു
ചക്കിട്ടപാറ : മലയോര ഹൈവേ റോഡ് പ്രവ്യത്തിയുടെ ഭാഗമായി ചക്കിട്ടപാറ ടൗണിൽ പാതയുടെ അതിർത്തി സംബ ന്ധിച്ച തർക്കത്തിൽ പണി നിർ ത്തിവച്ചതിനെ തുടർന്ന് സർവക ക്ഷി യോഗ തീരുമാനപ്രകാരം താലൂക്ക് സർവേ ടീമംഗങ്ങൾ റോഡ് സർവേ നടത്തി. സർവേ പ്രകാരം ടൗണിൽ പല യിടങ്ങളിലും റോഡിന് വ്യത്യ സ്‌ത അളവുകൾ കണ്ടെത്തിയത് :
. 1981ൽ പൊതുമരാമത്ത് വകുപ്പ് റോഡിന് പെരുവണ്ണാമൂഴി മുതൽ ചെമ്പ്ര വരെ ഭൂമി ഏറ്റെടു ത്തപ്പോൾ തയാറാക്കിയ മാപ് പ്രകാരം സർവേ നടത്തിയില്ലെ ന്ന് ആരോപണം ഉയരുന്നുണ്ട്. റവന്യു വകുപ്പിന്റെ കൈവശമു ള റോഡിന്റെ മാപ് പ്രകാരം സർവേ നടത്തിയില്ലെന്നാണ് ആക്ഷേപം
റോഡിന്റെ വിവിധ ഭാഗങ്ങളിൽ ; 8.50 മീറ്റർ മുതൽ 14 മീറ്റർ വരെ വീതിയുള്ളതാണു തർക്കത്തിനു
കാരണം. പൊതുമരാമത്ത് വകു പ്പ് ഭൂമി ഏറ്റെടുത്തത് ഏകീകൃത അളവിൽ ആയിരിക്കുമെന്നാണ് ജനങ്ങൾ പറയുന്നത്. ഇന്നലെ നടത്തിയ സർവേ പ്രകാരം ടൗ ണിലെ ഒരു കെട്ടിടം മാത്രമാണ് പൊളിക്കേണ്ടി വരുന്നത്. ബാക്കി യുള്ള കെട്ടിടങ്ങൾക്ക് റോഡ് പണി തടസ്സമാകില്ല. സർവേ നട ത്തിയ റിപ്പോർട്ട് ലഭിച്ച ശേഷം സർവകക്ഷി യോഗം ചേർന്ന് തുടർ പ്രവർത്തനങ്ങളിൽ തീരുമാനമെടുക്കും