✒️ ജോബി മാത്യു
കക്കയം : കെ എസ് ഇ ബിയുടെ കക്കയം ഡാമിൽ ജലനിരപ്പ് 755.6 മീറ്റർ ആയി ഉയർന്നതിനെ തുടർന്ന് അധികജലം തുറന്നു വിടുന്നതിനുള്ള ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..
ജലനിരപ്പ് 2485 അടിയിൽ എത്തുമ്പോഴാണ് ഡാമിന്റെ ഷട്ടർ തുറന്ന് കരിയാത്തുംപാറ പുഴയിലേക്ക് ജലം ഒഴുക്കുന്നത്.
കോഴിക്കോട് ജില്ലയിൽ ഇന്നലെ വൈകിട്ടോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും മഴ കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി യില്ല. 56.6 മില്ലിമീറ്റർ മഴയാണ് ഇന്നലെ ജില്ലയിൽ രേഖപ്പെടു ത്തിയത്. ഇന്ന് ഓറഞ്ച് അലർട്ടാണ് നിലവിൽ.