2025 - 2026 ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി
✒️ അഡ്വ. V k ഹസീന ബ്ലോക്ക് പഞ്ചായത്ത് മെംബർ
കൂരാച്ചുണ്ട്: പൊതു മൈതാനത്തിനായി കൂരാച്ചുണ്ട് പഞ്ചായത്തിലേക്ക് ആദ്യഘഡുവായി 5 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് കൈമാറും.
പൊതു മൈതാനത്തിനായി കഴിഞ്ഞ 4 വർഷമായി നിരവധി നിവേദനങ്ങൾ പഞ്ചായത്തിൽ സമർപ്പിച്ചിരുന്നു. ആ സമയങ്ങളിലൊക്കെ ബ്ലോക്ക് പഞ്ചായത്തിൻ്റെ രണ്ടരയേക്കർ ഭൂമി പൊതു മൈതാനമാക്കണം എന്നതായിരുന്നു ഗ്രാമ പഞ്ചായത്തിൻ്റെ നിലപാട് . എന്നാൽ കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് ഭരണസമിതി മൈതാനത്തിനായുള്ള ഭൂമി വാങ്ങുന്നതിൻ്റെ പ്രാഥമിക ആവശ്യങ്ങൾക്ക് 1 ലക്ഷം രൂപ നീക്കിവെച്ചിരുന്നു. മൈതാനത്തിനായി കഴിഞ്ഞ 4 വർഷങ്ങളാണ് ഗ്രാമ പഞ്ചായത്ത് കളഞ്ഞത്.
നമുക്കൊരു മൈതാനം , അത് നമ്മുടെ ആവശ്യമാണ്. മൈതാനത്തിനായി ഗ്രാമ പഞ്ചായത്തിലേക്ക് ആദ്യഘഡുവായി 5 ലക്ഷം രൂപ കൈമാറും .
Nb: മൈതാനത്തിനായി ഗ്രാമ പഞ്ചായത്ത് ഫണ്ട് മാറ്റിവെച്ചാൽ മാത്രമെ ബ്ലോക്ക് പഞ്ചായത്തിന് ഫണ്ട് നീക്കിവെക്കാൻ കഴിയുള്ളൂ.