പെരുവണ്ണാമുഴി ഡാം റിസർവോയറിൻ്റെ സമീപത്ത് താമസിക്കുന്ന ചക്കിട്ടപാറ, കുരാച്ചുണ്ട് പഞ്ചായത്തുകളിലെ ആയിരക്കണക്കിനു കുടുംബങ്ങൾ ദുരിതത്തിലാകും
✒️ ജോബി മാത്യു
കൂരാച്ചുണ്ട്: മലയോരത്ത് വന്യ ജീവി സങ്കേതങ്ങളുടെ ചുറ്റുമുള്ള ബഫർ സോൺ പ്രശ്നം അടങ്ങി യതിനു പിന്നാലെ ജലസേചന വകുപ്പിന്റെ ഡാം റിസർവോയറി ന്റെ സമീപത്ത് ബഫർ സോൺ പ്രഖ്യാപിച്ച് ഉത്തരവ് ഇറക്കിയ തിൽ ആശങ്ക. കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാം റിസർവോയറിന്റെ 120 മീറ്റർ ചുറ്റളവിൽ ബഫർ സോൺ നിലവിൽ വന്നാൽ ആയിരക്കണ ക്കിനു കുടുംബങ്ങൾ ദുരിതത്തിലാകും. 2500 ഏക്കറിലാണ് റിസർവോയർ മേഖല.
പെരുവണ്ണാമൂഴി ഡാം റിസർ വോയറിന്റെ പരമാവധി ജലസംഭരണ പ്രദേശത്ത് നിന്നും 20 മീറ്റർ ദൂരത്തിൽ സ്വന്തം ആവശ്യത്തിനുള്ള വീട് ഉൾപ്പെടെ പുതിയ നിർമിതി അനുവദിക്കില്ല. 20 മീറ്റർ മുതൽ 120 മീറ്റർ വരെയുള്ള ദൂര ത്തിൽ നിയന്ത്രണവിധേയമായേ വീട് നിർമാണത്തിന് ഇനി അനു മതി ലഭിക്കു. ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്ക്: അനുമതി നൽകാൻ വിവേചനാ ധികാരം ഉണ്ട്. വിദ്യാഭ്യാസ സ്ഥാ : പനങ്ങൾ, സർക്കാർ ഓഫിസ്, വ്യവസായ, വാണിജ്യ സ്ഥാപന ങ്ങൾ, ഗോഡൗൺ ഉൾപ്പെടെ നിർമാണത്തിന് അനുമതിയില്ല.
ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴി, മുതുകാട്, പേരാമ്പ്ര എസ്റ്റേറ്റ്, നരിനട എന്നിവിടങ്ങളിൽ റിസർവോയർ തീരത്ത് താമസിക്കുന്നവരെ ബഫർ സോൺ ഉത്തരവ് പ്രതികൂലമായി ബാധിക്കും. കൂരാച്ചു ണ്ട് പഞ്ചായത്തിലെ കക്കയം, കരിയാത്തുംപാറ, കല്ലാനോട്, തോണിക്കടവ്, 30-ാം മൈൽ, ഓട്ട പ്പാലം, കാളങ്ങാലി, മണ്ടോപ്പാറ, തുവക്കടവ് മേഖലകളിലെ കുടും ബങ്ങളും ബുദ്ധിമുട്ടിലാകും.
സംസ്ഥാനത്തെ ജലസേചന വകുപ്പിൻ്റെ 61 ഡാമുകൾക്കു ചു റ്റും 120 മീറ്റർ ബഫർ സോൺ പ്രഖ്യാപനം ടൂറിസം മേഖല യ്ക്കും തിരിച്ചടിയാകും. തോണി ക്കടവ് ടൂറിസം ഉൾപ്പെടെ ബഫർ സോൺ പ്രദേശത്തെ വിനോദ സഞ്ചാര പ്രവർത്തനങ്ങൾ മുട ങ്ങുമെന്നും പറയുന്നു. നിലവി ലെ പള്ളികൾ, സ്കൂൾ, പഞ്ചായ ത്തിൻ്റെ ടേക്ക് എ ബ്രേക്ക് എന്നി : വയുടെ പ്രവർത്തനവും പ്രതിസ ന്ധിയിലാകും. 2024 ഡിസംബർ 26ന് അഡീഷനൽ ചീഫ് സെക്രട്ടറി ഇറക്കിയ ബഫർ സോൺ ഉത്തരവ് കൂരാച്ചുണ്ട്, ചക്കിട്ട പാറ പഞ്ചായത്ത് ഓഫിസുക ളിൽ എത്തിക്കഴിഞ്ഞു. പുതിയ വീട്, കെട്ടിട നിർമാണത്തിന് നി യന്ത്രണങ്ങൾ വരുമെന്നാണു സൂചന.
സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിലെ ജലസേ ചന വകുപ്പ് ഡാമിന്റെ മേഖല യിൽ ബഫർ സോൺ പ്രഖ്യാപി ക്കുന്നതിനു കേരള സർക്കാരിനു തന്നെ തീരുമാനമെടുക്കാൻ കഴി യുമെന്നാണ് അഭിപ്രായം ഉയരു ന്നത്. റിസർവോയറിന്റെ പരമാവ ധി സംഭരണശേഷിയിൽ നിന്നു കാറ്റഗറി 1, 2 വിഭാഗങ്ങളിലെ ബഫർ സോൺ നിശ്ചയിക്കാൻ സർവേ പൂർത്തീകരിക്കാൻ ജല സേചന വകുപ്പ് ഉദ്യോഗസ്ഥർ ക്ക് നിർദേശം നൽകി. സർവേ ഉടൻ ആരംഭിക്കും.
പെരുവണ്ണാമുഴി ഡാം റിസർവോയർ പൂർത്തീകരിച്ച് പതിറ്റാ ണ്ടുകൾ കഴിഞ്ഞിട്ടും ഇപ്പോൾ ബഫർ സോൺ പ്രഖ്യാപിക്കാനു ള്ള സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ ജനങ്ങൾ തീരുമാനിച്ചിട്ടുണ്ട്.